തലശേരി : പാനൂരിനടുത്ത പാലത്തായി സ്‌കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി-ആർഎസ്എസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്  പ്രസിഡന്റും എൻടിയു ജില്ലനേതാവുമായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെയാണ്(45) അറസ്റ്റ് ചെയ്തത്. പോക്‌സോ പ്രകാരം പാനൂർ പൊലീസ് കേസെടുത്തതിന് പിന്നാലെ രക്ഷപ്പെട്ട പ്രതി ഒരുമാസമായി ഒളിവിലായിരുന്നു.

പാനൂരിനടുത്ത വിളക്കോട്ടൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് ബുധനാഴ്ച പകലാണ് അറസ്റ്റ്. ഒളിവിൽകഴിഞ്ഞ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്ന്പിടിക്കുകയായിരുന്നു. പാനൂർ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യംചെയ്തുവരുന്നു.

പാലത്തായി സ്‌കൂളിലെ ഒമ്പതുവയസുകാരിയെയാണ് ഇതേ സ്‌കൂളിലെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ചത്. അവധി ദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചും ശുചിമുറിയിൽവെച്ചും പലവട്ടം പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ ഉമ്മയെയും കുട്ടിയെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പിതാവില്ലാത്ത കുട്ടി പ്രാണഭയത്താൽ സ്‌കൂളിൽ പോക്ക് നിർത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്.

കഴിഞ്ഞ മാസം 16നാണ് തലശേരി ഡിവൈഎസ്പി ഓഫീസിലെത്തി ബന്ധുക്കപരാതി നൽകിയത്. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്‌ട്രേട്ടറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here