ജയറാമിന്‍റെ അഭിനയം എന്നെ ആശ്ചര്യപ്പെടുത്തി: ചിരഞ്ജീവി 

0
254

ജയറാമിന്‍റെ  അഭിനയം  എന്നെ  ആശ്ചര്യപ്പെടുത്തി:  ചിരഞ്ജീവി 

ജയറാമിന്റെ ആദ്യ സംസ്‌കൃത സിനിമ ‘നമോ’യുടെ ട്രെയ്‌ലര്‍ ഇന്ന്  രാവിലെ  പുറത്തിറങ്ങി. ട്രെയ്‌ലര്‍ സോഷ്യല്‍  മീഡിയയില്‍   മികച്ച  അഭിപ്രായമാണ് രേഖപ്പെടുത്തിയത്.   തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ”സിനിമയ്ക്കായി ജയറാമിന്റെ പരിവര്‍ത്തനവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ അഭിനയവും കണ്ട് ആശ്ചര്യപ്പെട്ടു” എന്നാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്ത് ചിരഞ്ജീവി കുറിച്ചത്.

കുചേലന്റെയും കൃഷണന്റെയും സൗഹൃദത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ കുചേലനായാണ് ജയറാം വേഷമിടുന്നത്. കുചേലന്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ട്രെയ്‌ലറില്‍ ഉടനീളം   കാണാനാവുക.വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തല മുണ്ഡനം ചെയ്ത് ശരീരഭാരം 20 കിലോയിലധികം കുറച്ചാണ് ജയറാം വേഷമിടുന്നത്. സംസ്‌കൃത ഭാഷ മാത്രം ഉപയോഗിച്ചുള്ള സിനിമ എന്നതാണ് നമോയുടെ പ്രത്യേകത. 101 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

ലോകനാഥനാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്. ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി. ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here