പത്തനംതിട്ട കാന്റീനില്‍ എസ്എംഎസ് ബുക്കിംഗ് സംവിധാനം തുടങ്ങി

0
225

ലോക്ക് ഡൗണിനു ശേഷം കാന്റീന്‍ തുറക്കുമ്പോള്‍  ഉണ്ടാകുന്ന തിരക്ക് നിയന്ത്രിക്കാന്‍ പത്തനംതിട്ട  കാന്റീനില്‍ എസ്എംഎസ്  ബുക്കിംഗ് സംവിധാനം  തുടങ്ങി. എസ്എംഎസ്  ബുക്കിങ്ങിനു വേണ്ടി പത്തനംതിട്ട  ക്യാന്റീനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍  പിറ്റിഎ സ്‌പെയ്‌സ് കാര്‍ഡ് ഉടമയുടെ  പേര് സ്‌പെയ്‌സ് സര്‍വീസ് നമ്പര്‍  (ഇംഗ്ലീഷ് അക്ഷരം ഒഴിച്ചുള്ള) എന്നീ ക്രമത്തില്‍  9645221221 നമ്പറിലേക്കു എസ്എംഎസ്  അയയ്ക്കണം. വാട്‌സാപ്പ് സന്ദേശം പാടില്ല.  ശരിയായ  എസ്എംഎസ്  സന്ദേശം അയയ്ക്കുന്നവര്‍ക്ക് കാന്റീന്‍ സന്ദര്‍ശിക്കേണ്ട തീയതി, സമയം എന്നിവ മറുപടി എസ്എംഎസ് ആയി  കാന്റീന്‍ ലോക്ക് ഡൗണിനു ശേഷം  തുറക്കുന്നതിനു ആനുപാതികമായി ലഭിക്കും. എസ്എംഎസ്  ലഭിച്ചവര്‍ എസ്എംഎസ്  ഗേറ്റില്‍ കാണിച്ചാല്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു. അല്ലാത്തവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. കോവിഡ്-19  പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. ഗേറ്റിനുഉള്ളില്‍ പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സംശയങ്ങള്‍ക്ക്  0468 2231465 എന്ന നമ്പരില്‍ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here