വലിയ ശരീരവും കുഞ്ഞ് മനസുമായ ബാലേട്ടൻ

0
371

മന്ത്രിമാർ ചിരിച്ചു നാട് മുറിക്കുന്നതും തറക്കല്ലിടുന്നതും പ്രസ് ഫോട്ടോഗ്രാഫി ആണെന്ന് കരുതിയിരുന്ന ഒരു കാലഘട്ടത്തിൽ തിരുവനന്തപുരത്തു നിന്നും പ്രസിദ്ധീകരിച്ചിരുന്ന ഏക ദിന പത്രമായ കേരളകൗമുദിയുടെ ഫോട്ടോഗ്രാഫറായി എട്ടുവർഷം ജോലി നോക്കിയ എൻ എൽ ബാലകൃഷ്ണൻ എന്ന സിനിമ നടൻ ഫോട്ടോ ജേർണലിസത്തിന് താൻ അന്ന് കണ്ടെത്തിയ മാനങ്ങളിലേക്ക് ആത്മനിർവൃതിയുടെ തിരിഞ്ഞു നോക്കുമ്പോൾ ടെലി ലെൻസും സൂം ലെൻസും കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്ത് ചോരയുടെ മണവും സമര പ്രകടനങ്ങളുടെ വീര്യവും സത്യാഗ്രഹത്തിന്റെ വിജയവും വിജയത്തിന്റെ ആഹ്ലാദവും അനുഭവിക്കുന്ന പല ചിത്രങ്ങളും പിറന്നു.
1968 മുതൽ ആണ് എൻ എൽ ബാലകൃഷ്ണൻ എന്ന ബാലേട്ടൻ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ആകുന്നത്.

മനോരമയുടെ എം പി വർഗീസ് ആയിരുന്നു അന്ന് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന മറ്റൊരു പത്ര ഫോട്ടോഗ്രാഫർ കേരളകൗമുദി ഫോട്ടോഗ്രാഫർ ആയി തിളങ്ങിയ കാലത്ത് മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ഉണ്ട് അതിൽ പ്രധാനമാണ് എകെജി യുടെ മിച്ചഭൂമി സമരം

എ.കെ.ജി മിച്ചഭൂമി സമരത്തിനിടെ

 

മിച്ചഭൂമി സമരത്തിനിടെ എ.കെ.ജിയെ അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ചിത്രം

1972 മെയ് മാസം മിച്ചഭൂമി സമരം കൊടുമ്പിരിക്കൊണ്ട നാളുകളിൽ 25ന് എ കെ ജിയും 27 ന് സമരഭടന്മാരും മുടവൻമുകൾ കൊട്ടാരത്തിനു മുന്നിൽ ആവേശത്തിന് അലകളുയർത്തി അദ്ദേഹം പെടുന്നനെ കൊട്ടാരം മതിൽ ചാടിക്കയറി സ്ഥിതിഗതികൾ സംഭവബഹുലം. തടയലും അറസ്റ്റും ഒന്നും കൂസാതെ എകെജി മുന്നോട്ട്. ഒടുവിൽ അദ്ദേഹത്തെ പോലീസുകാർ തൂക്കിയെടുത്തു. അവിസ്മരണീയമായ ആ സമരത്തിൻറെ വൈകാരികതയാകെ ഒപ്പിയെടുത്ത ഒരേയൊരു ചരിത്രത്തെളിവ് എൻ.എൽ ബാലകൃഷ്ണന്റെ ഫോട്ടോ. അത് അവിടെ നിന്നില്ല കാലത്തിൻറെ ഇരമ്പലുകൾ പലവട്ടം ആ ക്യാമറക്കണ്ണിൽ പതിഞ്ഞു. ചലച്ചിത്രത്തി നോടൊപ്പം ഒട്ടേറെ രാഷ്ട്രീയ ചലനങ്ങളും പകർത്തിയ ഛായഗ്രാഹകനാണ് ബാലകൃഷ്ണൻ ചിത്രകലയിൽ അഗ്രഗണ്യനായ ഇദ്ദേഹം നാട്ടുകാർക്ക് സൗജന്യമായി ചിത്രകല പഠിപ്പിച്ചു നിരവധി അനാഥാലയങ്ങളിലും അധ്യാപകനായി ചിത്രകലയും ഫോട്ടോഗ്രാഫിയും കുട്ടികളെ സൗജന്യമായി പഠിപ്പിച്ചു.

സിനിമ കേട്ടുകേൾവി ഇല്ലായിരുന്ന ചെമ്പഴന്തി പൗഡിക്കോണത്തെ നാട്ടിൻ പുറത്ത് നിന്ന് സിനിമയിൽ നടനായും ഫോട്ടോഗ്രാഫറായും തിളങ്ങിയപ്പോഴും ബാലണ്ണനെ ‘ പ്രശസ്തിയോ താരപരിവേഷമോ ഓട്ടും തന്നെ കീഴടങ്ങിയിരുന്നില്ലാ.

ദിവസവും ഡയറി എഴുതുന്ന ബാലകൃഷ്ണന്റെ കുറിപ്പുകളിൽ രോഗിയായി ദുരിത ജീവിതത്തിൽ ആയ എന്നോട് കരുണ കാണിക്കാത്ത സർക്കാരിൻറെ അവഗണനയും സൂചിപ്പിച്ചിട്ടുണ്ട്. ദിവസവും പരിചയപ്പെടുന്ന വ്യക്തികളെയും സംഭവങ്ങളും പരാമർശിക്കുന്ന ഡയറികളിൽ കേരള സംസ്കാരവും ചരിത്രവും വായിച്ചെടുക്കാം
1986 പി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത അമ്മാനം കിളി യെന്ന കുട്ടികളുടെ സിനിമയിൽ അവതരിപ്പിച്ച കൊക്കണം പാണ്ടിയെന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു .തുടക്കം ഗംഭീ രമാക്കിയ ഈ കലാകരൻ പ്രേക്ഷകരെ കുടുകൂടെ ചിരിപ്പിച്ച നിരവധി കഥാപാത്രങ്ങളെ പിന്നീട് അവതരിപ്പിച്ചു.
തുടരും….

LEAVE A REPLY

Please enter your comment!
Please enter your name here