ഫോട്ടോഗ്രാഫർ ശിവൻ (89) അന്തരിച്ചു.

0
187

ഫോട്ടോഗ്രാഫർ ശിവൻ (89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടിലായിരുന്നു അന്ത്യം. ആദ്യ പ്രസ്സ് ഫോട്ടോഗ്രാഫർ ആയിരുന്നു അദ്ദേഹം. സന്തോഷ് ശിവൻ, സഞ്ജീവ് ശിവൻ, സംഗീത് ശിവൻ എന്നിവർ മക്കളാണ്

പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും ഡോക്യുമെന്ററി- ചലച്ചിത്രസംവിധായകനും, പ്രശസ്തമായ ശിവൻസ് സ്റ്റുഡിയോയുടെ ഉടമയുമായ “ശിവൻ’ എന്ന ശിവശങ്കരൻനായർ അന്തരിച്ചു. 89 വയസ്സായിരുന്നു.പ്രശസ്ത ചലച്ചിത്രകാരന്മാരായ സംഗീത് ശിവൻ, സന്തോഷ് ശിവൻ,സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.1991ൽ അദ്ദേഹം സംവിധാനം ചെയ്ത അഭയം എന്ന സിനിമയ്ക്ക് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.

ഫോട്ടോ ജേർണലിസം , സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ മണ്ഡലങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു ഫോട്ടോഗ്രാഫർ ശിവൻ . നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിരുന്നു. മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ശിവനായിരുന്നു. 1959-ലായിരുന്നു തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ ആരംഭിച്ചത്. ശിവൻസ് സ്റ്റുഡിയോ 60 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷപരിപാടികൾ 2019ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.

.

LEAVE A REPLY

Please enter your comment!
Please enter your name here