കപ്പേള ഒരുപാട് ഇഷ്ട്ടപ്പെട്ടു: വിജയ് സേതുപതി 

0
232

കപ്പേള  ഒരുപാട്  ഇഷ്ട്ടപ്പെട്ടു: വിജയ് സേതുപതി 

ഈ വര്‍ഷം തിയറ്ററിലെത്തിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ നിരൂപക-പ്രേക്ഷക പ്രശംസ നേടിയ മലയാളം ചിത്രമാണ് കപ്പേള. അഭിനയേതാവ് കൂടിയായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തെ പ്രശംസിച്ചുകൊണ്ട് നിരവധിപേര്‍ രംഗത്തുവന്നിരുന്നു.ഇപ്പോഴിതാ പ്രേക്ഷകരുടെ സ്വന്തം മക്കള്‍ സെല്‍വനും കപ്പേളയെ കുറിച്ച്‌ പറഞ്ഞിരിക്കുകയാണ്. കപ്പേള തന്നെ ഏറെ സ്വാധീനിച്ചു എന്നാണ് വിജയ് സേതുപതി പറയുന്നത്. മലയാളത്തിലെ ഒരുവിധം എല്ലാ റിലീസുകളും താന്‍ കാണാറുണ്ടെന്നും ഈ കാലയളവില്‍ താന്‍ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് കപ്പേള എന്നും വിജയ് സേതുപതി പറഞ്ഞു. ഈ മാസം മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്തിരുന്നു എങ്കിലും കൊവിഡ് ഭീഷണി കാരണം തിയറ്ററുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ചിത്രം പിന്‍വലിക്കേണ്ടി വന്നിരുന്നു. എന്നാല്‍  ഓണ്‍ലൈന്‍  റിലീസിലൂടെ  ചിത്രം   കൂടുതല്‍  പ്രേക്ഷരിലേയ്ക്ക്  എത്തി. ഒരിക്കലും സദാചാര പോലീസിങ്ങിനെ പിന്തുണയ്ക്കുന്ന രീതിയിൽ സിനിമയെടുത്തിട്ടില്ല  എന്നു   ചിത്രത്തിന്‍റെ  സംവിധായകന്‍   മുസ്തഫ  കഴിഞ്ഞ  ദിവസം  ഒരു   പ്രമുഖ പത്രത്തിന്  നല്കിയ  അഭിമുഖത്തില്‍   വ്യക്തമാക്കിയിരുന്നു. സദാചാര  പോലീസിനെ  ചിത്രം  ന്യായീകരിക്കുന്നു  എന്ന്  സോഷ്യല്‍  മീഡിയയിലൂടെ വിമര്‍ശനം  ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here