മോഷണ മുതലുമായി കാമുകനോടൊപ്പം നാടുവിടാൻ ഒരുങ്ങിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു .

0
417

കഠിനംകുളം : വീട്ടു ജോലിക്ക് നിന്ന വീട്ടിൽ നിന്നും സ്വർണാഭരണങ്ങളും വിലയേറിയ വാച്ചുകളും മോഷണം ചെയ്ത യുവതിയെയും മോഷണ മുതലുകൾ വിൽക്കുന്നതിനും പണയം വയ്ക്കുന്നതിനും സഹായിച്ച കാമുകനെയും കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു.
പുത്തൻതോപ്പ് കനാൽ പുറമ്പോക്ക് വീട്ടിൽ നാസിമിന്റെ  മകൾ സജീറ (32) കഠിനംകുളം പുതുക്കുറിച്ചി യിൽ തെരുവില്‍ വിളാകം വീട്ടിൽ സഫീറിന്റ് മകൻ അൽ അമീൻ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പുത്തൻതോപ്പ് വായനശാലയ്ക്ക് സമീപം സിയോൺ വീട്ടിൽ റിട്ടയേർഡ് അധ്യാപിക സലിൻ പെരേരയുടെ വീട്ടിലാണ് കഴിഞ്ഞ ഒരു വർഷമായി സമീറാ ജോലിക്കു നിന്നത് പലതവണയായി  15 പവനോളം സ്വർണവും  വിലകൂടിയ വാച്ചുകളും മോഷ്ടിച്ചെടുത്തത്.
മോഷണ വസ്തുക്കൾ കാമുകനായ അൽ അമീന്റെ സഹായത്തോടെ പല ബാങ്കുകളിലും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലും പണയം വയ്ക്കുകയും വിൽക്കുകയും ചെയ്തിട്ടുണ്ട് . ആർഭാട ജീവിതത്തിനും കാമുകനു മദ്യപാനത്തിനും ചൂതുകളിക്കും വേണ്ടിയിട്ടാണ് പണം വിനിയോഗിച്ചിരുന്നത്.
ഇയാൾ കഠിനംകുളം, ചിറയിൻകീഴ് സ്റ്റേഷനുകളിൽ മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് ആണ്. ഇയാളോടൊപ്പം യുവതി നാടുവിടാൻ ഒരുങ്ങുകയാണ് പോലീസ് പിടിയിലായത് .
പണയം വെച്ചതും വിറ്റതുമായ സ്വർണാഭരണങ്ങൾ കണ്ടെത്തുകയും                      പ്രതികൾക്കൊപ്പം കോടതിയിൽ ഹാജരാക്കുകയും ചെയ്തു .
കഠിനംകുളം പോലീസ് ഇൻസ്പെക്ടർ പി വി വിനേഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ ആർ രതീഷ് കുമാർ, ഇ.പി സാവദ് ഖാൻ, കെ കൃഷ്ണപ്രസാദ്, എം എ ഷാജി, അനൂപ് കുമാർ, എ എസ് ഐ മാരായ ബിനു എം.എസ് ,എസ് രാജു, സിപിഒ മാരായ സജിൻ , ഷിജു, അനിൽകുമാർ വനിതാ സിപിഓ ഷമീന ബീഗം എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത് കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here