ഓട്ടോമാറ്റിക് കോൺടാക്ട് ലെസ് സാനിട്ടൈസർ ഡിസ്പെന്സറുമായി പോത്തെൻസ് ഹ്യുണ്ടായ് മോട്ടോഴ്സിലെ ജീവനക്കാർ.

0
868

ഓട്ടോമാറ്റിക് കോൺടാക്ട് ലെസ് സാനിട്ടൈസർ ഡിസ്പെന്സറുമായി പോത്തെൻസ് ഹ്യുണ്ടായ് മോട്ടോഴ്സിലെ ജീവനക്കാർ.

കോവിഡ് വ്യാപനം കൂടുന്ന ഘട്ടത്തിൽ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഷോറൂമിലേക്കും സർവീസ് സെന്ററിലേക്കും പേടികൂടാതെ കടന്നു വരുന്നതിനാണ് ജീവനക്കാർ തന്നെ ഓട്ടോമാറ്റിക് സാനിട്ടൈസർ ഡിസ്പോസർ ഡെവലപ്പ് ചെയ്തത്.
സാനിട്ടൈസർ ഓരോരുത്തരും നേരിട്ട് എടുത്ത് ഉപയോഗിക്കുന്നതിലെ വ്യാപന സാധ്യത ഒഴിവാക്കുന്നതിനായാണ് ഈ കണ്ടുപിടുത്തം.
പോത്തെൻസ് ഹ്യുണ്ടായിലെ അശ്വിൻ, രതീഷ് എന്നിവരാണ് ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ ഉദ്യമത്തിന്റെ പിന്നിൽ.
സർക്യൂട്ട്, പ്രോഗ്രാമിങ് എന്നിവയിൽ അശ്വിനും ബോഡി, മെക്കാനിക്കൽ എന്നിവയിൽ രതീഷും അവരുടെ കഴിവുകൾ പുറത്തെടുത്തപ്പോൾ സകല പിന്തുണയും സഹായവുമായി ഫ്ലോറിലെ മുഴുവൻ ജീവനക്കാരും ഒപ്പം കൂടുകയും വളരെ ചെറിയ മുടക്കുമുതലിൽ പ്രോഡക്റ്റ് ഉണ്ടാവുകയും ചെയ്തു. സാധാരണ കാണാറുള്ള മെക്കാനിക്കൽ ഡിസ്പെന്സർകൾക്ക് പകരം സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് ഡിസ്പെന്സർ ആണിത്. ഇൻഡസ്ട്രിയൽ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ഹൈ ക്വളിറ്റി സെൻസറുകളും അഡ്രെനോ ബോർഡും ഉപയോഗിച്ച് നിർമ്മിച്ച ഇതിൽ 5ലിറ്റർ സാനിട്ടൈസർ നിറയ്ക്കാവുന്ന ടാങ്ക് ആണ് ഘടിപ്പിച്ചിരിക്കുന്നത്, ആവശ്യമനുസരിച്ച് വർധിപ്പിക്കാനുമാകും.
നേരിട്ടുള്ള വൈദ്യുതിയിലോ ബാറ്ററിയിലോ പ്രവർത്തിപ്പിക്കാൻ കഴിയും. മറ്റു ഷോറൂമുകളിലേക്കോ സർവീസ് സെന്ററുകളിലേക്കോ ആവശ്യമെങ്കിൽ നിർമിച്ച് നൽകാനും സാധിക്കുമെന്ന് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ജീവനക്കാർ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here