കോവിഡ് 19- തീരദേശ ഗ്രാമം ഒറ്റപ്പെട്ടു

0
434

കഠിനംകുളം ഗ്രാമ പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന കരിയിൽ മേനംകുളം റോഡ് അടച്ചിരിക്കുന്നു

തിരുവനന്തപുരം: വ്യാപകമായി കോ വിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കഠിനംകുളം, ചിറയിൻകീഴിൽ ഗ്രാമ പഞ്ചായത്തുകൾ പൂർണ്ണമായും അടച്ചു. മുന്നറിയിപ്പില്ലാതെ പാതകൾ അടച്ചത് ജനങ്ങളെ വലച്ചു. ജനങ്ങൾ തിങ്ങിപ്പാർക്കുകയും ഒരു വശം കടലും കായലും ഇട ചേർന്ന പ്രദേശമാണ് കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകൾ. പെരുമാതുറ ,മരിയനാട് ,അഞ്ചുതെങ്ങ് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനങ്ങൾ ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും  എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ദിശ ഹെൽപ് ലൈനുമായി ബന്ധപ്പെടണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here