ശ്രീകരുണാകരഗുരുവിൻ്റെ ചിന്തകൾ ലോകത്തിന് പുതിയ ദിശാബോധം നൽകി- വി.മുരളീധരൻ

0
117
പോത്തൻകോട് : നവജ്യോതിശ്രീകരുണാകരഗുരുവിൻ്റെ ചിന്തകളും ആശയങ്ങളും ലോകത്തിന് പുതിയ ദിശാബോധം പകർന്നു നൽകിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ശാന്തിഗിരി ആശ്രമത്തിൽ മുപ്പത്തിയൊൻപതാമത് സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിലൂടെ മാത്രമെ ലോകത്ത് ശരിയായ ആത്മീയ നവോത്ഥനം സാദ്ധ്യമാകൂ എന്ന് ഗുരുവിന് അറിയാമായിരുന്നു.പ്രകൃതിയെയും നദിയെയും തുടങ്ങി ബഹുമാനിക്കേണ്ട എല്ലാറ്റിനെയും നമ്മൾ അമ്മയായിട്ടാണ് കാണുന്നത്.
അങ്ങനെയുളള പാരമ്പര്യമുളള നാട്ടിൽ ഇന്ന് വിജയദശമി ദിവസത്തിൽ ബ്രഹ്മചാരിണികളായ 22 സഹോദരിമാർ സന്ന്യാസദീക്ഷ സ്വീകരിക്കുന്ന ചടങ്ങ് കാലിക പ്രസക്തിയുളളതും ഈ ദിവസത്തിന് അനുയോജ്യവുമാണ്. സത്രീ രണ്ടാം കിട പൗരയാണെന്ന അബദ്ധധാരണകളെ മാറ്റി സമൂഹത്തിൽ സ്ത്രീയുടെ പ്രാധാന്യം ഒരിക്കൽ കൂടി വിളിച്ചോതുന്ന ചടങ്ങാണ് ശാന്തിഗിരി ആശ്രമത്തിലെ സന്ന്യാസദീക്ഷയെന്ന് മന്ത്രി പറഞ്ഞു.
കടകംപളളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സന്ന്യാസദീക്ഷ പ്രഖ്യാപനം മന്ത്രി ആന്റണി രാജു നിർവഹിച്ചു. ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ, എ.എ.റഹീം എം.പി, ഡി.കെ.മുരളി എം.എൽ.എ, എം.വിൻസെൻ്റ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി. ആശ്രമം പ്രസിഡൻ്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി , ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ബിലിവേഴ്സ് ചര്ച്ച് ആക്സിലറി ബിഷപ്പ് മാത്യൂസ് മോര് സില്വാനസ് എപ്പിസ്കോപ്പ, സ്വാമി ബ്രഹ്മാനന്ദ സരസ്വതി (ശ്രീരാമപാദാശ്രമം), സ്വാമി അഭയാനന്ദ (ചെമ്പഴന്തി ഗുരുകുലം), സ്വാമി നിർമ്മോഹാത്മ ജ്ഞാന തപസ്വി തുടങ്ങിയവര് ചടങ്ങില് മഹനീയ സാന്നിധ്യമായി.
ജനനി രമ്യപ്രഭ ജ്ഞാന തപസ്വിനി, ഡോ.ജി. ആർ.കിരൺ, സബീർ തിരുമല, മാണിക്കല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്, പോത്തന്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്. അനില്കുമാര്, മാണിക്കല് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാകുമാരി, പോത്തന്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ അനിതാകുമാരി, വെമ്പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജഗന്നാഥപിള്ള എസ്, സി പി ഐ ജില്ലാ സെക്രട്ടറി മങ്കോട് രാധാകൃഷ്ണന്, നാലാഞ്ചിറ ബഥനി ആശ്രമം ഫാ.എല്ദോ ബേബി ഒ.ഐ.സി., തിരുവനന്തപുരം ചിന്മയ മിഷന് സ്വാമി അഭയാനന്ദ, നൂറുല് ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചെയര്മാന് എം. എസ്. ഫൈസല്ഖാന്, സാംസ്കാരിക ക്ഷേമനിധി ബോര്ഡ് ചെയര്മാന് കെ.മധുപാല്, എ.എ. റഷീദ് ചെയര്മാന് സംസ്ഥാന മൈനോരിറ്റി കമ്മീഷന്, സംസ്ഥാന ഭിന്നശേഷി കമ്മീഷന് കമ്മീഷണര് പഞ്ചാപകേശന്, എന്. , മുന് എം.പി പീതാംമ്പരക്കുറുപ്പ്, കേരള മഹിളാ സംഘം സെക്രട്ടറി മുന് എം.എല്.എ മാരായ ഇ.എസ്. ബിജിമോള്, കെ.എസ്. ശബരീനാഥന്, ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് സി.ശിവന്കുട്ടി, ബി.ജെ.പി ദേശീയ നിര്വ്വാഹക സമിതി അംഗം കരമന ജയന്, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, മുസ്ലീം ലീഗ് സ്റ്റേറ്റ് കമ്മറ്റി മെമ്പര് പ്രൊ. തോന്നക്കല് ജമാല്, കൊല്ലം മുന് ഡി.സി.സി. പ്രസിഡന്റ് അഡ്വ.ബിന്ദുകൃഷ്ണ, ജനതാദള് ദേശീയ ജനറല് സെക്രട്ടറി അനു ചാക്കോ, കൊല്ലം ജില്ല മുസ്ലീം ലീഗ് അദ്ധ്യക്ഷന് അഡ്വ.നൗഷാദ് യൂനുസ്, ഓര്ത്തഡോക്സ് സഭ ഫാ.സാമുവല് കറുകയില്, സെന്റ് ജോണ്സ് മെഡിക്കല് വില്ലേജ് ഡയറക്ടര് ഫാ.ജോസ് കിഴക്കേടം, മുന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്, മലങ്കര ഓര്ത്തഡോക്സ് സിറിയന് ചര്ച്ചില് ഫാ.എബ്രഹാം തോമസ്, ശാരദാ കോളേജ് ഓഫ് നഴ്സിംഗ് കോര്ഡിനേറ്റര് ശ്രീകുമാരി അമ്മ, ഉള്ളൂര് ഓര്ത്തഡോക്സ് ചര്ച്ചിലെ ഫാ.ലൂക്കോസ് റ്റി.പണിക്കര്, നെയ്യാര് ഡാം ശിവാനന്ദാശ്രമത്തിലെ ബ്രഹ്മചാരി ജയറാം ശിവറാം, സെന്റ് തോമസ് ചാപ്ലൈന് റവ.മാത്യു കെ. ജോണ്, കരുണാലയം മദർ സുപ്പീരിയർ സിസ്റ്റർ മെറിൻ, തിരുവനന്തപുരം സി.എസ്.ഐ. സൗത്ത് കേരള ഡയോസ് സെക്രട്ടറി ഇആര്. റ്റി.റ്റി.പ്രവീണ്, രാഷ്ട്രീയ ജനതാദള് സംസ്ഥാന ജനറല് സെക്രട്ടറി സലീം മടവൂര്, തിരുവനന്തപുരം ജില്ല, ബി.ജെ.പി സെക്രട്ടറി എം.ബാലമുരളി, വാമനപുരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. എസ്.എം. റാസി, ചൈല്ഡ് വെല്ഫയര് കമ്മിറ്റി, ചെയര്പേഴ്സണ്, അഡ്വ. ഷാനിഫ ബീഗം, എസ്.എന്.ഡി.പി സെക്രട്ടറി ചൂഴാല് നിര്മ്മലന്, തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീര്, നെയ്യാറ്റിന്കര യുവമോര്ച്ച വൈസ് പ്രസിഡന്റ് ബി.എല്. അജേഷ്, കെ.പി.സി.സി. മൈനോരിറ്റി കമ്മിറ്റി ചെയര്മാന് അഡ്വ.ഷിഹാബുദ്ദീന് കാരിയത്ത്, ഹിന്ദു ഐക്യവേദി സ്റ്റേറ്റ് സെക്രട്ടറി കെ പ്രഭാകരൻ, മഹിള കോണ്ഗ്രസ് സ്റ്റേറ്റ് സെക്രട്ടറി അഡ്വ.ദീപ അനില്, യൂത്ത് കോണ്ഗ്രസ് സെക്രട്ടറി അഡ്വ.വീണ എസ്. നായര്, സാമൂഹ്യ പ്രവര്ത്തക ഡോ.മറിയ ഉമ്മന്, തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. അജോയ് കുമാര്, ആര്ജെഡി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് നൗഷാദ് തോട്ടുകര, മാണിക്കല് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് ആര്. സഹീറത്ത് ബീവി, പോത്തന്കോട് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഭിന് ദാസ് എസ്, മാണിക്കല് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.അനില്കുമാര്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര് കെ.സജീവ്, മാണിക്കല് ഗ്രാമപഞ്ചായത്ത് മെമ്പര് കോലിയക്കോട് മഹീന്ദ്രന്, പോത്തന്കോട് ഗ്രാമപഞ്ചായത്ത് മെമ്പര് വര്ണ്ണ ലതീഷ്, സി.പി. ഐ. വെഞ്ഞാറമ്മൂട് ഏരിയ കമ്മിറ്റി സെക്രട്ടറി ഇ.എ. സലീം, ഫോര്മര് സ്പെഷ്യല് സെക്രട്ടറി (ലൊ) ഗവ. ഓഫ് കേരള അഡ്വ.ഷീല ആര് ചന്ദ്രന്, ജില്ലാ ശിശുസംരക്ഷണ ഓഫീസര് ചിത്രലേഖ എസ്, ശാന്തിഗിരി ശാന്തിമഹിമ കോര്ഡിനേറ്റര് ബ്രഹ്മചാരി അരവിന്ദ് പി, കോലിയക്കോട് മോഹനൻ, മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി മെമ്പര് എ.എം. റാഫി, കോണ്ഗ്രസ്, നെടുമങ്ങാട് മണ്ഡലം കമ്മിറ്റി മെമ്പര് കെ.കിരണ്ദാസ്, സി.പി.ഐ. നെടുമങ്ങാട് മണ്ഡലം കമ്മിറ്റി മെമ്പര് എം.എ. ഷുക്കൂര്, ബി.ജെ.പി. പോത്തന്കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ. വിജയകുമാര്, കേരള കോണ്ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി സെക്രട്ടറി ഷോഫി കെ, പൂലന്തറ റ്റി മണികണ്ഠന് നായര്, ശാന്തിഗിരി മാതൃമണ്ഡലം കണ്വീനര് വിനീത റ്റി. വി, ശാന്തിഗിരി വിദ്യാഭവന് ഹയര് സെക്കന്ററി സ്കൂള് അധ്യാപിക അംബിളി ശ്രീരാഗ്, ശാന്തിഗിരി ഗുരുമഹിമ കോര്ഡിനേറ്റര് പ്രതിഭ എസ്.എസ്., ശാന്തിഗിരി ഗുരുമഹിമ കോര്ഡിനേറ്റര് വന്ദിത ലാല്, എന്നിവര് ചടങ്ങിൽ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here