വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ (കെ പി വി യു) സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

0
231

തിരുവനന്തപുരം : ഫോട്ടോഗ്രാഫി രംഗത്തെ അനധികൃത കയ്യേറ്റം തടയുക. സ്കൂളുകളിൽ അധ്യാപകർ വിദ്യാർഥികളുടെ ഫോട്ടോ എടുക്കുന്നത് അവസാനിപ്പിക്കുക.
ഗവർമെൻറ് അംഗീകൃത തൊഴിൽ കാർഡ് നൽകുക. വിവിധ വകുപ്പുകളിൽ ഫോട്ടോ വീഡിയോ തസ്തികൾ സൃഷ്ടിക്കുക.  എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ സിഐടിയു സെക്രട്ടറിയേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ചു  .ധർണ്ണ സമരം കെ.പി. വി. യു സംസ്ഥാന പ്രസിഡൻറ് വി ശശികുമാർ എക്സ് എംഎൽഎ യുടെ അധ്യക്ഷതയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ. എൻ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കെ. പി
വി. യു സംസ്ഥാന ജനറൽ സെക്രട്ടറി ബൈജു ഓമല്ലൂർ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ വി .സുരേഷ്, ഹക്കീം, അലക്സ്, സുനിൽ ,കബീർ, ഹരി ,വൈ എസ് ബിനു കുമാർ, പ്രസാദ്, കബനി ,ഹസീന ,ലിജോ, സുനിൽ, പ്രകാശ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here