തിരുവനന്തപുരം നഗരത്തിൽ നിന്നും കൊക്കായിനും MDMA യും പിടികൂടി

0
135

 

 

തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ BL ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘം പേട്ട റയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 10.39 gm കൊക്കെയിനും 16.16 gm MDMA കടത്തിക്കൊണ്ട് വന്ന കൊല്ലം അയത്തിൽ കുറ്റിയിൽ വീട്ടിൽ 45 വയസ്സുള്ള പാസ്ച എന്നുവിളിക്കുന്ന ഫൈസൽ ബഷീറിനെ പിടികൂടി അറസ്റ്റ് ചെയ്തു. ദുബായിയിൽ LSD യും കഞ്ചാവും കച്ചവടം നടത്തിയതിനു 6 വർഷം ജയിൽ ശിക്ഷ അനുഭവിച്ച ശേഷം നാട്ടിലെത്തി തിരുവനന്തപുരം ജില്ലയിൽ മയക്കുമരുന്ന് കച്ചവടം നടത്തിവരുന്നതയി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്‌ക്വാഡിലെ ഷാഡോ ടീമിന് ലഭിച്ച രഹസ്യവിവരththiൻ മേൽ രഹസ്യം വിവരം നടത്തിയും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഉൾപ്പെടെ വേഷമാറി തന്ത്ര പരമായി പ്രതിയെ പിടികൂടുകയായിരുന്നു. ന്യൂഡൽഹി തിരുവനന്തപുരം കേരള എക്സ്പ്രസ് ട്രെയിനിൽ യാത്രചെയ്ത് പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എക്സൈസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് അനേഷണം നടത്തിവരുന്നു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ BL ഷിബുവിനോടൊപ്പം എക്സൈസ് ഇൻസ്‌പെക്ടർ ർ രതീഷ്, പ്രിവേന്റീവ് ഓഫീസർമാരായ സന്തോഷ്‌കുമാർ, രാജേഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുരേഷ്ബാബു, നന്ദകുമാർ, അക്ഷയ്സുരേഷ്, പ്രേബോദ്, വിപിൻ, അജയൻ, വിനീഷ് കൃഷ്ണ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here