ഡോക്ടർക്കെതിരെ ഭീഷണി, പോലീസ് കേസെടുത്തു, പ്രതിക്ഷേധിച്ച് ഐഎംഎ .

0
168

 

തിരുഃ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ കൊവിഡ് ഡ്യൂട്ടിയിൽ ആയിരുന്ന വനിതാ ഡോക്ടറെ ടെലിഫോണിൽ വിളിച്ചു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
കഴക്കൂട്ടം മേനംകുളം സ്വദേശിക്ക് എതിരെയാണ് ഡോക്ടറുടെ പരാതിയിൽ പൊലീസ് കേസ്സെടുത്തത്.

ഡോക്ടർമാർക്ക് എതിരേ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു രാജ്യവ്യാപമായി ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിക്കുന്നതിനിടെയാണ് ഈ സംഭവം.

ഡോക്ടറെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴക്കൂട്ടം ശാഖ പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here