മമ്മൂട്ടി നായകനാകുന്ന ആക്ഷന്‍ ത്രില്ലറുമായി വീണ്ടും ജോമോന്‍  

0
240

മമ്മൂട്ടി നായകനാകുന്ന ആക്ഷന്‍ ത്രില്ലറുമായി വീണ്ടും ജോമോന്‍  

മലേഷ്യന്‍   കസ്റ്റംസിന്റെ   കണ്ണ്  വെട്ടിച്ച്    കോടികള്‍   വിലമതിക്കുന്ന   കള്ളക്കടത്ത്   സാധനങ്ങള്‍   കൊച്ചിന്‍   എയര്‍പോര്‍ട്ടു   വഴി കേരളത്തിലേയ്ക്ക്    കടത്തണം  എങ്കില്‍  ഒറ്റ ഒരാള്‍ക്കേ ധൈര്യമുള്ളൂ.  കേരള പോലീസിനു പോലും   വ്യക്തമായ   അറിവില്ലാത്ത   അധോലോക   രാജാവ്  അലക്സാണ്ടര്‍. കുറ്റകൃത്യങ്ങളുടെ   മൊത്ത വ്യാപാരകേന്ദ്രമായ അധോലോകത്ത്   നേരോടെ  മാത്രം  പ്രവര്‍ത്തിക്കുന്ന  നെഞ്ചുറപ്പുള്ള നേതാവായിരുന്നു   അലക്സാണ്ടര്‍. മലയാളം  കണ്ട   ഏറ്റവും   വലിയ   ഡോണിന്‍റെ   കഥ  പറഞ്ഞ   സാമ്രാജ്യം  റിലീസ്  ആയിട്ട്   30  വര്‍ഷം  തികയുകയാണ്.ജോമോന്‍   എന്ന  സംവിധായകന്‍റെ  ആദ്യ   ചിത്രമായിരുന്നു   സാമ്രാജ്യം. അധോലോക  സഘങ്ങളുടെ കഥകള്‍  അതിനും  മുന്‍പും  ഇന്ത്യന്‍    സിനിമയില്‍  പലായാവര്‍ത്തി  പറഞ്ഞിട്ടുണ്ടെങ്കിലും   ജോമോന്‍റെ   ആഖ്യാന  ശൈലി  തികച്ചും  വ്യത്യസ്ഥമായിരുന്നു. സാമ്ര്യജ്യത്തിന്‍റെ   വിജയം  അറിഞ്ഞു  സാക്ഷാല്‍  അമിതാഫ്  ബച്ചനും   ചിരഞ്ജീവിയും   വരെ  ജോമോന്   ഡേറ്റ് നല്കി.   2006 ല്‍    റിലീസായ   ഭാര്‍ഗ്ഗവചരിതം  ആണ്   ജോമോന്‍  ഒടുവിലായി  സംവിധാനം   ചെയ്ത  ചിത്രം.  കോവിഡിന്  ശേഷം   മമ്മൂട്ടിയെ  നായകനാക്കി  സംവിധാനം  ചെയ്യുന്ന  തിരക്കിലാണ്   താനെന്ന്   ജോമോന്‍  സിനി  ഡയറിയോട്  പറഞ്ഞു.
” വീണ്ടും   ഞാനും  മമ്മൂക്കയും  ഒന്നിക്കുയാണ്.  കോവിഡ് പ്രതിസന്ധിക്ക്  ശേഷം      ചിത്രീകരണം  തുടങ്ങും. എന്‍റെ  പതിവ്  സിനിമകള്‍  പോലെ ആക്ഷനും  ഫാമിലി  ഇമോഷനും പ്രധാന്യം  നല്‍കുന്ന  ചിത്രമായിരിക്കും. മറ്റ്  വിവരങ്ങള്‍  ഒന്നും  തന്നെ  ഇപ്പോള്‍  പറയുന്നില്ല”   ജോമോന്‍   പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here