ഈ സമരം നിർത്തി വീട്ടിപ്പോ…………………………….

0
290

 

കോൺഗ്രസും യുഡിഎഫ്‌ സംഘടനകളും മറ്റും നടത്തുന്ന സമരങ്ങൾക്കെതിരെ ആരോഗ്യപ്രവർത്തകർരംഗത്ത്‌.

കോവിഡ്‌ വ്യാപനത്തിന്റെ ഭീഷണി അതിരൂക്ഷമായി നിൽക്കുന്ന ഘട്ടത്തിൽ നടത്തുന്ന സമരങ്ങൾ മനുഷ്യരെ കൊലയ്‌ക്ക്‌ കൊടുക്കാനാണെന്ന്‌ സമൂഹമാധ്യമങ്ങളിലടക്കം ആരോഗ്യപ്രവർത്തകർ തുറന്നടിച്ചു.

അതീവ ഗുരുതരമായ സാഹചര്യമാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിടെയുണ്ടാകുന്ന ചെറിയ വീഴ്ചകള്‍ പോലും വലിയ അപകടം വിളിച്ചുവരുത്തുമെന്നും സർക്കാരും ആരോഗ്യപ്രവർത്തകരും ആവർത്തിച്ചുകൊണ്ടിരുക്കുന്ന സമയത്താണ്‌ കോൺഗ്രസ്‌ വലിയ ആൾക്കൂട്ട സമരങ്ങൾ സംഘടിപ്പിക്കുന്നത്‌.

“സമരം ചെയ്യുന്നോരോട്.. കഴിഞ്ഞ നാലഞ്ചു മാസമായിട്ട് പണിയെടുത്തു പണിയെടുത്തു മടുത്ത്, അസുഖം വരുമെന്ന് പേടിച്ച് പേടിച്ച് പേടി പോലും ഇല്ലാണ്ടായ, കുടുംബത്തെക്കുറിച്ച് ഓർത്ത് സമാധാനം നഷ്ടപ്പെട്ടു ജീവിക്കുന്ന കുറച്ചു മനുഷ്യരുണ്ട് പോലീസിലും ആരോഗ്യവകുപ്പിലും, വശ്യസർവീസുകളിലും. നിങ്ങളീ കാണിക്കുന്ന തോന്ന്യാസത്തിന്റെ ഒത്ത നടുക്ക് നിൽക്കേണ്ടി വരുന്നവർക്കൊന്നും അധികാരമോ പദവിയോ ഒന്നുമില്ല, ജോലി ഇതായിപ്പോയത് കൊണ്ട് മാത്രമാണ്. നാളെ നിങ്ങളുടെ ജീവനും ആരും ഉത്തരവാദിത്തം ഏൽക്കില്ല. അതെങ്കിലും ഓർത്ത് ഈ സമരം നിർത്തി വീട്ടിപ്പോ” – ഡോ. പല്ലവി ഗോപിനാഥൻ ഫെയ്‌സ്‌ബുക്കിൽ പറയുന്നു.

ജൂലൈ 6 മുതല്‍ പൂന്തുറ ഭാഗത്ത് 1192 ടെസ്റ്റാണ് നടത്തിയത്. ഇതില്‍ 243 പോസിറ്റീവ് കേസ് കിട്ടി. ഈ മേഖലയില്‍ നിന്നും ഇത്രയേറെ കേസ് വന്നത് സൂപ്പര്‍ സ്പ്രഡ്ഡിന്റെ ഭാഗമാണ്. എന്നാല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് തെരുവിലിറങ്ങിയത് ആരുടെ പ്രേരണയാല്‍ ആയാലും എന്ത് പ്രശ്‌നത്തിന്റെ പേരിലായാലും അത് അപകടകരമായ കാര്യമാണ്.

“തിരഞ്ഞെടുപ്പ് കാലത്തു വന്നത് കോറോണയുടെ തെറ്റാണ്…കൊറോണ ഒന്ന് മാറി കൊടുക്കണം ഞങ്ങൾക്ക് രാഷ്ട്രീയം കളിക്കാനുള്ളതാണ്…

ടെസ്റ്റിങ് ട്രേസിങ് തേങ്ങാക്കുല ….എല്ലാത്തിനും പെട്ടന്ന് തീരുമാനം ആവും എന്ന് തോന്നുന്നു…

ശശി തരൂർ ഒക്കെ എവിടെയാണോ എന്തോ….

തുടർ പ്രക്ഷോഭം നടത്തും …മുഖ്യമന്ത്രി രാജി വെക്കും വരെ എന്ന്…ചെന്നി ജി…ആഹാ….” – ഡോ. ദീപു സദാശിവന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌.

ഡോ. ജിനേഷ്‌ പി എസിന്റെ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌:

പ്രക്ഷോഭം സംഘടിപ്പിക്കും എന്ന് പറയുന്ന ചെന്നിത്തലയോടും മുല്ലപ്പള്ളിയോടും തന്നെ,

ജനാധിപത്യപരമായി പ്രതിഷേധിക്കാൻ ഉള്ള എല്ലാ അവകാശവും നിങ്ങൾക്കുണ്ട്. പക്ഷേ ഈ കോവിഡ് കാലത്ത് ആൾക്കൂട്ടം സൃഷ്ടിച്ചുകൊണ്ടുള്ള പ്രതിഷേധങ്ങൾ ആത്മഹത്യാപരമാണ്. നിങ്ങളെ വിശ്വസിച്ച് പ്രതിഷേധത്തിനിറങ്ങുന്ന പാവം മനുഷ്യരെ കൊലയ്ക്ക് കൊടുക്കരുത്.

തെരഞ്ഞെടുപ്പാണ് നിങ്ങളുടെ വിഷയമെങ്കിൽ നിലവിലെ സാഹചര്യം വഷളായാൽ തെരഞ്ഞെടുപ്പ് യഥാസമയം നടക്കണം എന്ന് നിർബന്ധമൊന്നുമില്ല. ശാസ്ത്രീയമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് ജാഗ്രത പുലർത്തി മുന്നോട്ടുപോയാൽ കോവിഡ് വ്യാപനം തടയാം. തെരഞ്ഞെടുപ്പും നടക്കും, മത്സരിക്കുകയും ചെയ്യാം.

അതല്ല ഇതിനുമുൻപ് നടത്തിയതുപോലെ മാസ്ക് കഴുത്തിൽ കെട്ടി, ശാരീരിക അകലം പാലിക്കാതെയുള്ള ആൾക്കൂട്ടങ്ങൾ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ എല്ലാം പിടിവിട്ടു പോകും. സുരക്ഷിതരായി ജീവിച്ചിരുന്നാലേ തെരഞ്ഞെടുപ്പൊക്കെ മുന്നിലുണ്ടാവൂ എന്നോർത്താൽ നന്ന്.

ഒരു കാര്യങ്ങളിലും പ്രതിഷേധിക്കരുത് എന്നല്ല പറയുന്നത്. ഇത് മാറിയ കാലമാണ്. കോവിഡ് മൂലം ജീവിതം ആകെ മാറിയ കാലം. പ്രതിഷേധിക്കേണ്ട വിഷയങ്ങളിൽ മാറിയ രീതിയിൽ പ്രതിഷേധിക്കാൻ ശ്രമിക്കണം. എന്തിനും ഏതിനും കൊടിപിടിച്ച് തെരുവിലിറങ്ങാൻ പറ്റിയ കാലമല്ലിത്. അതുകൊണ്ട് കാര്യമാത്രപ്രസക്തമായ വിഷയങ്ങളിൽ മാത്രം പുതിയ രീതികൾ കണ്ടുപിടിച്ച് പ്രതിഷേധിക്കാൻ ശ്രമിക്കൂ…

നേതാക്കളോട് പറഞ്ഞിട്ട് വലിയ പ്രയോജനം ഉണ്ടാകും എന്ന് കരുതുന്നില്ല.

അതുകൊണ്ട് ഈ ആഹ്വാനമൊക്കെ കേട്ട് തെരുവിലിറങ്ങാൻ പോകുന്നവർ ഒന്നാലോചിക്കുക. നിങ്ങളുടെ ജീവനും ആരോഗ്യവും വിലയേറിയതാണ്…

കൂടുതലൊന്നും പറയാനില്ല.

തെരുവിലെ അഴിഞ്ഞാട്ടം കണ്ടിട്ട് നല്ല പേടിയാകുന്നുവെന്ന്‌ ഡോ. കിരൺ നാരായണൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. ചുടുചോറ് വാരാനിറങ്ങിയവരെ ഓർത്തല്ല, അവരെ ഇളക്കിവിട്ട് മാളികകളിൽ സേഫായി ഇരിക്കുന്നവരെയും ഓർത്തല്ല…

ആ പോലീസുകാരെയും മാധ്യമപ്രവർത്തകരെയും ഓർത്താണ്… ഇനി വരുന്ന ദിവസങ്ങളിൽ ഇവരെയൊക്കെ തപ്പിയിറങ്ങി ടെസ്റ്റ് ചെയ്ത്, isolate ചെയ്ത്, ചികിത്സിക്കേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകരെ ഓർത്ത്...

LEAVE A REPLY

Please enter your comment!
Please enter your name here