മണ്ടക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ തീപിടുത്തം

0
201

 

​​​​നാഗര്‍കോവില്‍: കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തില്‍ അഗ്നിബാധ. തീപിടിത്തത്തെ തുടര്‍ന്ന് ക്ഷേത്രത്തില്‍ വലിയ തോതില്‍ നാശനഷ്‌ടമുണ്ടായതായാണ് വിവരം. ഇന്ന് പുലര്‍ച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തില്‍ നിന്ന് വന്‍ അഗ്നിബാധ ഉയരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കുളച്ചല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും മണ്ടയ്ക്കാട് പൊലീസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ സഹായത്തോടെ തീ പൂര്‍ണമായും കെടുത്തി.

കുളച്ചല്‍ എ എസ് പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here