അമയ കുഞ്ഞനുജന് പുത്തനുടുപ്പ് വാങ്ങാൻ വെച്ചിരുന്ന കാശ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി

0
324

മടവൂർ ഗ്രാമപഞ്ചായത്തിലെ തുമ്പോട് ഗ്യാലക്സിയിൽ താമസിക്കുന്ന കൃഷ്ണ കുമാറിന്റെ മകളായ എം.ജി.എം സ്കൂളിൽ രണ്ടാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന അമയ ഒൻപത് മാസം പ്രായമുള്ള അനുജന് ജന്മദിനത്തിന് പുത്തനുടുപ്പ് വാങ്ങന്‍ വെച്ചിരുന്ന കാശ് ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

അനുജൻ ജനിച്ചത് മുതൽ ജന്മദിനത്തിന്  പുത്തനുടുപ്പ് വാങ്ങി നൽകണമെന്ന്‍ അമയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വർക്കലയിൽ  മലക്കറി കടയിൽ മാനേജരായി ജോലി ചെയ്യുന്ന കൃഷ്ണകുമാർ  ഒരു കുടുക്ക വാങ്ങി മകൾക്ക് നൽകി.അമയയക്ക് കിട്ടുന്ന മുഴുവൻ നാണയ തുട്ടുകളും അവൾ ഈ കുടുക്കയിൽ നിക്ഷേപിച്ചിരുന്നു.
വരുന്ന ഓഗസ്റ്റ് എട്ടിനാണ് അനുജന്റെ പിറന്നാള്‍ദിനം കോവിഡ്-19 എന്ന മഹാമാരി വന്നതിനുശേഷം പതിവായി അമയ വീട്ടുകാർക്കൊപ്പം വാർത്ത കേൾക്കുമായിരുന്നു.
മുഖ്യമന്ത്രി കുട്ടികളോട് വിഷുക്കൈനീട്ടം ദുരിതാശ്വാസനിധിയിൽ നൽകാൻ അഭ്യർത്ഥിച്ചത് മുതൽ അമയാമോൾ മനസ്സിൽ ഇക്കാര്യം കൊണ്ടുനടന്നു.
ഈ അടുത്ത ദിവസം ആദ്യം അമ്മയോടും പിന്നീട് അച്ഛനോടും ഈ കുടുക്കയിലെ തുക ദുരിതാശ്വാസ നിധിയിൽ കൊടുക്കണമെന്ന അഭിപ്രായം പറഞ്ഞു.
അവർ വളരെ സന്തോഷത്തോടുകൂടി സമ്മതിച്ചു .ഇന്ന് പള്ളിക്കൽ പോലീസ് സ്റ്റേഷനിൽ വെച്ച് അമയാമോൾ നാണയത്തുട്ടുകൾ അടങ്ങുന്ന കുടുക്ക കുടുംബാംഗങ്ങളോടൊപ്പം വി ജോയി എം എല്‍ എ ക്ക്  കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here