അംഗൻവാടിക്ക് സൗജന്യമായി ഭൂമി നൽകി.

0
124

വർക്കല:  ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡ് 82 നമ്പർ വേങ്കോട് അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനായി, ചാവർകോട് പ്രണവത്തിൽ കെ. പ്രവീണകുമാർ സൗജന്യമായി ഭൂമി നൽകി.
അദ്ധ്യാപക ദമ്പതികളായിരുന്ന മാതാപിതാക്കൾ പാരിപ്പള്ളി മുക്കട ശാന്തിഭവനിൽ കരുണാകരൻ സാറിന്റെയും പത്മ ടീച്ചറുടെയും പാവന സ്മരണക്കായിട്ടാണ് മകൻ സ്വന്തം വീടിനോട് ചേർന്ന പുരയിടത്തിൽ നിന്നും ഭൂമി നൽകിയത്. ഭൂമിയുടെ രേഖകൾ വി ജോയ് എംഎൽഎക്ക് കൈമാറി .

LEAVE A REPLY

Please enter your comment!
Please enter your name here