മഞ്ജുവിന്‍റെ കന്നഡ അരങ്ങേറ്റം യോഗേഷിനോപ്പം

0
258

മഞ്ജുവിന്‍റെ കന്നഡ അരങ്ങേറ്റം യോഗേഷിനോപ്പം

ധ​നു​ഷ് നാ​യ​ക​നാ​യ അ​സു​ര​ൻ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​ഞ്ജു വാ​ര്യ​ർ ത​മി​ഴ​ക​ത്ത് അ​ര​ങ്ങേ​റു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ​ച്ചൈ​യ​മ്മ എ​ന്ന ക​ഥാ​പാ​ത്രം വ​ലി​യ കൈ​യ്യ​ടി നേ​ടു​ക​യും ചെ​യ്തു. ഇ​പ്പോ​ഴി​താ മ​ഞ്ജു വാ​ര്യ​ർ  ക​ന്ന​ഡ സി​നി​മ​യി​ലേ​ക്കും അ​ര​ങ്ങേ​റാ​ൻ ഒ​രു​ങ്ങു​ക​യാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് പു​റ​ത്ത് വ​രു​ന്ന​ത്. ക​ന്ന​ഡ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്ത് വി​ട്ടി​രി​ക്കു​ന്ന​ത്. ലൂ​സ് മാ​ട ഫെ​യിം യോ​ഗേ​ഷി​നൊ​പ്പ​മാ​ണ് ക​ന്ന​ഡ​യി​ലേ​ക്ക് മ​ഞ്ജു വാ​ര്യ​ർ അ​ര​ങ്ങേ​റു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ലൂ​സ് മാ​ട യോ​ഗി എ​ന്നാ​ണ് സാ​ൻ​ഡ​ൽ വു​ഡി​ൽ യോ​ഗേ​ഷ് അ​റി​യ​പ്പെ​ടു​ന്ന​ത്. അ​ക്ക​ട്ട​ക്ക​ട്ട എ​ന്നാ​ണ് ചി​ത്ര​ത്തി​ന് ന​ൽ​കി​യി​രി​ക്കു​ന്ന പേ​രെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു​ണ്ട്.

ചി​ത്ര​ത്തി​ൽ യോ​ഗേ​ഷ് അ​വ​ത​രി​പ്പി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ അ​മ്മ വേ​ഷ​ത്തി​ലാ​ണ് മ​ഞ്ജു വാ​ര്യ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത്. നാ​ഗ​രാ​ജ് സോ​മ​യാ​ജി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഈ ​ക​ഥാ​പാ​ത്രം വ​ള​രെ ശ​ക്ത​യാ​ണെ​ന്നും മ​ഞ്ജു വാ​ര്യ​ർ​ക്ക് ഈ ​ക​ഥാ​പാ​ത്രം ന​ന്നാ​യി ഇ​ണ​ങ്ങു​മെ​ന്നും അ​വ​ർ​ക്ക് ന​ന്നാ​യി അ​വ​ത​രി​പ്പി​ക്കാ​നാ​കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി നാ​ഗ​രാ​ജ് പ​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

കൊ​വി​ഡ് ലോ​ക്ക് ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ഉ​ണ്ടാ​യ ശേ​ഷം മ​ഞ്ജു വാ​ര്യ​രെ നേ​രി​ൽ ക​ണ്ട് ചി​ത്ര​ത്തി​ന്‍റെ ക​ഥ പ​റ​യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ക​ഥ കേ​ട്ട​പ്പോ​ൾ ത​ന്നെ സി​നി​മ ചെ​യ്യാ​മെ​ന്ന് യോ​ഗി പ​റ​ഞ്ഞ​താ​യും എ​ല്ലാം ഭം​ഗി​യാ​യി മു​ന്നേ​റി​യാ​ൽ മ​ഞ്ജു വാ​ര്യ​രു​ടെ ക​ന്ന​ഡ സി​നി​മ​യി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം ഇ​തി​ലൂ​ടെ​യാ​കു​മെ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here