സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് കണ്ണൂരിൽ

0
435

സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസ് കണ്ണൂരിൽ വച്ച് നടക്കും. കേരളത്തിൽ നടക്കുന്ന അഞ്ചാമത് പാർടി കോൺഗ്രസായിരിക്കും കണ്ണൂരിൽ.

1956ൽ നാലാം പാർടി കോണ്‍ഗ്രസ് പാലക്കാടും 1968ൽ എട്ടാം പാർടി കോണ്‍ഗ്രസ് കൊച്ചിയിലും 1988ൽ പതിമൂന്നാം പാർടി കോണ്‍ഗ്രസ് തിരുവനന്തപുരത്തും 2012ൽ ഇരുപതാം പാർടി കോണ്‍ഗ്രസ് കോഴിക്കോടും നടന്നിട്ടുണ്ട്.

ജന്മിത്വത്തിനും നാടുവാഴിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരെ ഐതിഹാസിക സമരങ്ങൾ നടന്ന കണ്ണൂരിന്റെ വീരഭൂമിയിൽ ആദ്യമായാണ് പാർടി കോൺഗ്രസ് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here