ഇന്ത്യയില്‍  നെറ്റ്  ഫ്ലിക്സ് റിലീസുകളുടെ ചാകര

0
285

ഇന്ത്യയില്‍  നെറ്റ്  ഫ്ലിക്സ് റിലീസുകളുടെ ചാകര

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ച സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സിനിമകളുടെ ചാകര. അടുത്ത  ആറ്  മാസത്തേയ്ക്കുള്ള   തങ്ങളുടെ  റിലീസുകള്‍  പ്രഖ്യാപിച്ചിരിക്കുകയാണ്    നെറ്റ്ഫ്ലിക്സ്.  12   സിനിമകളുടെയും 5 സീരിസുകളുടെയും റിലീസ് നെറ്റ് ഫ്ലിക്സില്‍   വരാന്‍ പോകുന്നത്. ബോളിവുഡിലാണ് ഇത്തവണ ഈ റിലീസ് ചാകര. 12 സിനിമകളാണ് നെറ്റ്ഫ്ലിക്സ് പ്രേക്ഷകരിലക്ക് എത്തിക്കുന്നത്.അവതാരകയും നടിയുമായ പേളി മാണിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ലുഡോ’ അടക്കം 12 സിനിമകളാണ്   എത്തുന്നത്. ജാന്‍വി കപൂര്‍ ചിത്രം ഗുഞ്ജന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍, സഞ്ജയ് ദത്തിന്റെ തൊര്‍ബാസ്, കജോളിന്റെ ത്രിഭംഗ, നവാസുദ്ദീന്‍ സിദ്ദീഖിയും രാധിക ആപ്തയും ഒരുമിക്കുന്ന രാത് അകേലി ഹെ, കൊങ്കണ െസന്നിന്റെ ഡോളി കിറ്റി ഓര്‍ വോ ചമക്തേ സിതാരെ, യാമി ഗൗതമിന്റെ ഗിന്നി വെഡ്‌സ് സണ്ണി, ശബാന ആസ്മിയുടെ ഹൊറര്‍ ചിത്രം കാളി കുഹി, നവാസുദീന്‍ സിദ്ദിഖിയുടെ സീരിയസ് മെന്‍, ബോബി ഡിയോളിന്റെ ക്ലാസ് ഓഫ് 83, ഗീതാഞ്ജലി റാവോ സംവിധാനം ചെയ്ത ആനിമേറ്റഡ് ചിത്രം ബോംബെ റോസ്,അനില്‍ കപൂര്‍, അനുരാഗ് കശ്യപ് ചിത്രം എകെ വേര്‍സസ് എകെ എന്നിവയാണ് റിലീസ് ചെയ്യുന്ന സിനിമകള്‍.
വെബ് സീരിസുകളില്‍ പ്രധാന റിലീസ് മീര  നായര്‍   സവിധാനം   നിര്‍വഹിക്കുന്ന   സ്യൂട്ടബിള്‍   ബോയ്  ആണ്.  വിക്രം സേഥിന്‍റെ പ്രശസ്‍ത നോവല്‍ ‘എ സ്യൂട്ടബിള്‍ ബോയ്’ അതേ പേരിലാണ് മീര നായര്‍ മിനി സിരീസ് ആക്കിയിരിക്കുന്നത്. ബി.ബി.സി യുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ബി.ബി.സി ഐ പ്ലെയറിലൂടെയാണ്     സീരീസ്   എത്തുന്നത്.  ഇഷാന്‍ ഘട്ടര്‍, തബു, തന്യ മണിക്‍തല, രസിക ദുഗാല്‍, രാം കപൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തബു ഒരു മീര നായര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2006ല്‍ പുറത്തെത്തിയ ദി നെയിംസേക് എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ചത്. അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here