മനുഷ്യബന്ധങ്ങളുടെ തീവ്രാവിഷ്ക്കാരങ്ങള്‍

0
264

മനുഷ്യബന്ധങ്ങളുടെ തീവ്രാവിഷ്ക്കാരങ്ങള്‍
ബ്ലസി ചിത്രങ്ങളിലൂടെ ഒരു യാത്ര – ഭാഗം – 2
പി.ജി.എസ്  സൂരജ്

പദ്മരാജന്റെ ഏഴുസിനിമകളിൽ ആണ്  സംവിധാന സഹായിയായി ബ്ലസ്സി പ്രവൃത്തിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ കൂടെനില്ക്കുമ്പോൾ തന്നെ വേണുനാഗവള്ളിയുടെ ഏയ്  ഓട്ടോ പോലുള്ളസിനിമകളിൽ വർക്ക്‌ ചെയ്തു. അന്നത്തെ  കാലത്ത്  ഒരു അസിസ്റ്റന്റ്റ്  ഡയറക്ടറെ  ഇന്ഡസ്സ്ശ്ട്രി ട്രീറ്റ്  ചെയ്തിരുന്നത്  അത്ര  സുഖകരമായിരുന്നു  എന്ന്  പറയാന്‍  കഴിയില്ല. സാമ്പത്തികമായി വളരെ ദരിദ്ര അവസ്ഥയായിരുന്നു അന്നത്തെ ഒട്ടുമിക്കസംവിധാന സഹായികൾക്കും. ഒരു വര്ഷം 2000 രൂപ പോലും കിട്ടാത്തകാലം. ഏറ്റവും അവസാനം വരുന്ന അസിസ്റ്റന്റ്സം വിധായകനിൽ നിന്നും അസോസിയേറ്റിലേയ്ക്ക് വരാന്‍  തന്നെ ഒരുപാട് വർഷത്തെ കഠിനമായ കഷ്ട്ടപാടുകൾ ആവശ്യമായിരുന്നു. അസ്സോസിയേറ്റ്സംവിധായകൻ ആകുമ്പോൾ ആണ് അൻപതിനായിരമോ എഴുപത്തി അയ്യായിരമോ രൂപ ലഭിക്കുന്നത്.അന്നത്തെ രീതികളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ന് അതിൽനിന്നെല്ലാം ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.

ആ സമയത്തു  നാട്ടിൽ ചെറിയ  ബിസിനസ്  സംരംഭങ്ങള്‍  ഉള്ളതുകൊണ്ടാണ്  ബ്ലസിയ്ക് വിവാഹം  കഴിക്കാന്‍ തന്നെ   കഴിഞ്ഞത്. 25 വർഷങ്ങൾക്കു മുന്‍പ് സിനിമ  മേഖലയെ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടുകൾ എല്ലാം വളരെ തെറ്റായ രീതിയിൽ ആയിരുന്നു.സിനിമയിൽ ജോലി ചെയ്യുന്നവർക്ക് പെണ്ണുപോലും കിട്ടാത്ത കാലം. ഭഷണത്തിലും താമസ സൗകര്യത്തിനും വരെ തരംതിരിവുകൾ ഉണ്ടായിരുന്നു. ഏറ്റവും അവസാനം സെറ്റുകളിൽ പരിഗണിക്കുന്ന വിഭാഗമായിരിക്കും അസിറ്റന്റ്ഡയറക്ടർമാർ. യൂണിറ്റിലെ ലൈറ്റ്മാൻമാരോടൊപ്പമായിരിക്കും പലപ്പോഴും നമ്മുടെയെല്ലാം താമസം ക്രമീകരിച്ചിരിക്കുന്നത്. ഭകഷണത്തിനു വേണ്ടി പ്ളേറ്റുമായി ചെല്ലുമ്പോൾ ജോലി ചെയ്തവർ ആദ്യം കഴിക്കട്ടെ എന്നുവരെ പറഞ്ഞിട്ടുണ്ട്.സിനിമയിൽഅഭിനയിക്കാനായി മദ്രാസിൽ പോയി കുടിയേറിയിട്ടു അവസാനം ഒന്നും ആകാതെ നിൽക്കുന്നവര്‍ അനവധിയായിരുന്നു.  ആ  കാലത്ത്  ഒരു നവാഗത സംവിധായകന് അവസരം ലഭിക്കുന്നതു തന്നെ വര്ഷങ്ങളുടെ ഇടവേളകളിൽ സംഭവിച്ചിരുന്ന ഒന്നാണ്. എന്നാല്‍   തികഞ്ഞ  അന്തര്‍മുഖനായ ബ്ലസി ഒരിക്കലും   ഒരാളോട് കഥ പറഞ്ഞുഫലിപ്പിക്കാൻ തനിക്  കഴിയുമെന്ന്   വിശ്വസിച്ചിരുന്നില്ല.

എഴുത്തുകാരൻഎന്ന നിലയിലുള്ള തിരിച്ചറിവുകള്‍ ഇല്ലാതിരുന്ന കാലം. കുറേ വർഷം ഒരു നല്ല സ്ക്രിപ്റ്റിന്വേണ്ടിയുള്ളകാത്തിരിപ്പായിരുന്നു. ലോഹിയേട്ടനോടും ശ്രീനിവാസനോടും ഒരു തിരക്കഥയ്ക്ക് വേണ്ടി ഒരുപാട്  വട്ടം  സംസാരിച്ചിട്ടുണ്ടെന്നു  ബ്ലസി പറയുന്നു.

‘’എന്നെ വിസ്മയിപ്പിച്ചിട്ടുള്ള സംവിധായകരായ പദ്മാരാജനും ഭരതനും കെ.ജിജോർജിന്റേയുമൊക്കെ ആദ്യ സിനിമകൾ തന്നെ ക്ലാസ്സിക്കുകൾ ആയിരുന്നു. അത്തരത്തിൽ ഒരു സിനിമയുമായിട്ടു വേണം എനിക്ക് അരങ്ങേറ്റം നടത്തുവാൻ എന്ന തീരുമാനം ആദ്യം മുതലേ എനിക്ക് ഉണ്ടായിരുന്നു.ആ കാത്തിരിപ്പ് തന്നെയാണ് വർഷങ്ങൾ നീണ്ടു പോകാൻകാരണം. സിനിമ തന്നെ ഉപേക്ഷിച്ചിട്ട് പോകാം എന്ന് തന്നെ തീരുമാനിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്‌.ഇനി സിനിമയിൽ തുടർന്നിട്ടു കാര്യമില്ല എന്ന്മറ്റുള്ളവർ വരെ പറഞ്ഞു തുടങ്ങുന്ന അവസരത്തിൽ ആണ്  ‘കാഴ്ച’   എന്നസിനിമ അനിവാര്യമായി വന്നത്’’  ബ്ലസ്സി  പറയുന്നു.
(തുടരും)

LEAVE A REPLY

Please enter your comment!
Please enter your name here