വിദ്യാഭ്യാസ ധനസഹായം

0
253

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുളള കര്‍ഷക തൊഴിലാളികളുടെ കുട്ടികള്‍ക്ക് 2021 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ഉന്നത വിദ്യഭ്യാസത്തിനുളള അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ വിദ്യാഭ്യാസം നടത്തിയവരും പരീക്ഷ ആദ്യ അവസരത്തില്‍ പാസായവരുമായ വിദ്യാര്‍ത്ഥികള്‍ ആയിരിക്കണം.  2021 വര്‍ഷത്തെ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ 80 ഉം അതില്‍ കൂടുതല്‍ പോയിന്റ് നേടിയവരും ഹയര്‍ സെക്കണ്ടറി/വി.എച്ച്.എസ്.സി അവസാന വര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരുമായ വിദ്യാര്‍ഥികള്‍ അപേക്ഷിക്കണം.  കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ മാതാപിതാക്കളില്‍ നിന്നും നിശ്ചിത ഫോറത്തിലുളള അപേക്ഷ തിരുവനന്തപുരം എക്സിക്യൂട്ടീവ് ഓഫീസില്‍ ഓഗസ്റ്റ് 31 വരെ സ്വീകരിക്കും.  അപേക്ഷ യൂണിയന്‍ പ്രതിനിധികള്‍ മുഖേനയും സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, അംഗത്വ പാസ്ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, കര്‍ഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവ സമര്‍പ്പിക്കണം.  പരീക്ഷാ തീയതിയ്ക്ക് തൊട്ടു മുമ്പുളള മാസത്തില്‍ അംഗം 12 മാസത്തെ അംഗത്വം പൂര്‍ത്തീകരിച്ചിരിക്കണം.  പരീക്ഷാ തീയതിയില്‍ 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക ഉണ്ടാകാന്‍ പാടില്ല.  അപേക്ഷാ തീയതിയില്‍ അംഗത്തിന്റെ ഡിജിറ്റലൈസേഷന്‍ നടപടി പൂര്‍ത്തീകരിക്കപ്പെടേണ്ടതുമാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here