വനിതകള്‍ക്ക് കേരള സംസ്ഥാ വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു.

0
275

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാ വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു.  18നും 55നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ 6% പലിശ നിരക്കില്‍ വായ്പ ലഭിക്കും.  www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ഫോം ആവശ്യമായ രേഖകളോടെ തിരുവനന്തപുരം മേഖല ഓഫിസില്‍ നേരിട്ടോ, വഴുതക്കാട്, തൈക്കാട് പി.ഒ എന്ന മേല്‍വിലാസത്തിലോ അയയ്ക്കാമെന്ന് മേഖലാ മാനേജര്‍ അറിയിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2328257, 9496015006.

LEAVE A REPLY

Please enter your comment!
Please enter your name here