റൈറ്റേഴ്സ് ബ്ലോക്ക് മറികടക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്:  ബോബി-സഞ്ജയ് 

0
385

റൈറ്റേഴ്സ് ബ്ലോക്ക് മറികടക്കാന്‍ രണ്ടു മാര്‍ഗ്ഗങ്ങള്‍ ഉണ്ട്:  ബോബി-സഞ്ജയ് 

പതിനാറ് വർഷം മുൻപ് എന്റെവീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്തുകളായി ബോബിയും സഞ്ജയും അരങ്ങേറ്റം കുറിക്കുന്നത്.അതിന് ശേഷം പത്ത് സിനിമകൾക്കുവേണ്ടിതിരക്കഥയെഴുതി. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം.യുവമനസുകളുടെ കഥ പറഞ്ഞ നോട്ട്ബുക്ക് ഏറെ ചർച്ച ചെയ്യപ്പെട്ടു.അതിനെ ശേഷമിറങ്ങിയ ട്രാഫിക്  മലയാളത്തിലെ ആദ്യ ന്യൂ ജനറേഷൻ ചിത്രമായി.പുതിയൊരു കഥ പറച്ചില്‍  രീതിയാണ്  ട്രാഫിക്  നമുക്ക്  സമ്മാനിച്ചത്. പാര്‍വതിയും  ആസിഫ്  അലിയും  കേന്ദ്ര  കഥാപാത്രങ്ങളെ  അവതരിപ്പിച്ച  ഉയരെ  ആണ്  ഒടുവിലായി  ബോബി-സഞ്ജയ്   തിരക്കഥ എഴുതിയ  ചിത്രം. മാസങ്ങളുടെ  ചര്‍ച്ചകള്‍ക്കും  ഗവേഷണങ്ങള്‍ക്കും  ശേഷമാണ്  ഓരോ  സിനിമയ്ക്കു  വേണ്ടിയും   തിരക്കഥ  എഴുത്തുന്നതെന്നാണ്  ഇവര്‍  പറയുന്നതു. അതുവരെ   ആരും മലയാളത്തിൽ പരീക്ഷിച്ചിട്ടില്ലാത്ത നോൺ ലീനിയർ രചനാ രീതിയാണ് അവംലബിച്ചത്.ട്രാഫിക്കിനെക്കാൾ കുറച്ചുകൂടി സങ്കീർണമായിരുന്നു മുംബയ് പൊലീസ്.കുരുക്കുകൾ ഉണ്ടാക്കി അവസാനം എല്ലാ കുരുക്കുകളും അഴിക്കുന്ന രീതി. എഴുത്തുകാര്‍ക്ക്   സാധാരണ  അനുഭവപ്പെടാവുന്ന    റൈറ്റേഴ്സ് ബ്ലോക്  എന്ന  അവസ്ഥ    ഞങ്ങളും  അനുഭവിച്ചിട്ടുണ്ട്   എന്ന് പറയുകയാണ്  ബോബി- സഞ്ജയ്.  ഒരു  പ്രമുഖ  മാധ്യമത്തിന്  നല്കിയ  അഭിമുഖത്തിലാണ്  ബോബി-സഞ്ജയ് ഇക്കാര്യം  പറഞ്ഞത്. “എല്ലാ എഴുത്തുകാർക്കും ഉണ്ടാകുന്ന പ്രശ്നമാണത്. റൈറ്റേഴ്സ് ബ്ലോക്ക് വന്നാൽ രണ്ടു രീതിയിൽ നമുക്ക് അതിനെ അതിജീവിക്കാം.എഴുതുന്ന വിഷയത്തെക്കുറിച്ചു മൂന്നു നാല് ദിവസത്തേക്ക് ചിന്തിക്കാതിരിക്കുകഎന്നതാണ് ഒന്നാമത്തെ പ്രതിവിധി. രണ്ടാമത്തെ വഴി എഴുതാൻ പോകുന്നവിഷയത്തെക്കുറിച്ചു നിരന്തരം ചിന്തിക്കുക  എന്നതാണു”  ബോബി  സഞ്ജയ്  പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here