ക്വിന്റീൻ ടാരന്റീനോയുടെ സിനിമ ജീവിതത്തിലൂടെ – ഭാഗം-2

0
245

വയലന്‍സിന്റെ സൗന്ദര്യം

ഒരിക്കല്‍ സിനിമാക്കാരുടെ ഒരു പാര്‍ട്ടിയില്‍ വച്ച് പ്രശസ്ത നിര്‍മ്മാതാവായ ലാറന്‍സ് ബെന്‍ററെ ടാരന്റീനോ കണ്ടുമുട്ടിയത് വഴിത്തിരിവായി. ബെന്‍റര്‍ ടാരന്‍റീനയോട് എന്തുകൊണ്ട് താങ്കള്‍ക്കു ഒരു തിരക്കഥ എഴുതിക്കൂട എന്ന് ചോദിച്ചു. ഈ ചോദ്യമാണ് ടാരന്റീനോയെ മാറ്റിമറിച്ചത് എന്ന് പറയാം. നമ്മളിലുള്ള തീയെ ആളിക്കത്തിക്കുന്ന ചില വ്യക്തികള്‍ ഉണ്ടാകും. ജീവിതത്തിന്‍റെ നിര്‍ണ്ണായകമായ സമയങ്ങളില്‍ അവര്‍ നമ്മള്‍പോലും അറിയാതെ നമ്മുടെ ജീവിതത്തില്‍ ഇടപെടല്‍ നടത്തും. ലാറന്‍സ് ബെന്‍ററുടെ വാക്കുകള്‍ തന്ന ആത്മവിശ്വാസത്തില്‍ ടാരന്‍റീനോ തന്‍റെ ആദ്യ തിരക്കഥ എഴുതി. 70 മിനിട്ടുള്ള ആ ചിത്രത്തിന്‍റെ പേര് My Best Friends Birthday എന്നായിരുന്നു. ഈ ചിത്രത്തിന്‍റെ സംവിധായകനും ടാരന്‍റീനോ ആയിരുന്നു. ക്രയിഗ് ഹമ്മന്‍ എന്ന തന്‍റെ സുഹൃത്തുമായി ചേര്‍ന്നു ചിത്രത്തിന്‍റെ നിര്‍മ്മാണവും ടാരന്‍റീനോ തന്നെ നിര്‍വഹിച്ചു.

1992 ലാണ് ടാരന്‍റീനോ തന്‍റെ ആദ്യ മുഴുനീള ഫീച്ചര്‍ സിനിമയായ Reservoir Dogs സം
വിധാനം ചെയ്തത്. ചിത്രം ഹോളിവുഡില്‍ വന്‍വിജയമായി എന്ന് തന്നെ പറയാം. ഹോളിവുഡിലെ എല്ലാ പ്രശസ്ത നിരൂപകരും ചിത്രത്തെ മുക്തകണ്ഡം പ്രശംസിച്ചു. 25 ദിവസംകൊണ്ടാണ് ടാരന്‍റീനോ ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. അന്നുവരെ കണ്ടത്തില്‍ നിന്നും വ്യത്യസ്തമായി വയലന്‍സിനെ എങ്ങനെ സ്റ്റയിലൈസ് ആയി കാണിക്കാം എന്നു പഠിപ്പിച്ച സിനിമ ആയിരുന്നു Reservoir Dogs. എന്നാല്‍ അപൂര്‍വം ചിലര്‍ പറഞ്ഞത്. ചിത്രം വയലന്‍സിനെ മഹത്വവത്കരിക്കുന്നു എന്നാണ്. എങ്ങനെയാണ് താങ്കള്‍ ഇത്തരം ഒരു കഥ എഴുതിയതെന്ന് പല പത്രപ്രവര്‍ത്തകരും ടാരന്‍റീനയോട് ചോദിച്ചിരുന്നു. നിങ്ങളുടെ അയല്‍പകത്തോ കുടുംബത്തിലോ ഇത്തരം ആക്രമസക്തരായ ആളുകള്‍ ഉണ്ടോ. അവര്‍ക്കെല്ലാം മറുപടിയായി ടാരന്‍റീനോ പറഞ്ഞത് ഞാന്‍ ധാരാളം സിനിമകള്‍ കാണാറുണ്ട് എന്നായിരുന്നു. ആ മറുപടിയില്‍ എല്ലാം വ്യക്തമാണ്.നോണ്‍ – ലീനിയര്‍ രീതിയിലുള്ള കഥപറച്ചിലും ആക്ഷേപ ഹാസ്യവും ആണ് ടാരന്‍റീനോ സിനിമകളുടെ പ്രത്യേകതകള്‍. 60 കള്‍ മുതല്‍ 80 കള്‍ വരെ അമേരിക്കന്‍ സിനിമയില്‍ നിലനിന്നിരുന്ന പശ്ചാത്തല  സം
ഗീതത്തിന്റെ സംസ്കാരത്തില്‍ നിന്നുകൊണ്ടാണ് ടാരന്‍റീനോ തന്‍റെ സിനിമകളില്‍ സഗീതം സൃഷ്ട്ടിക്കുന്നത്. വിഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്റ്റാന്‍ലി ക്യൂബര്‍ക്കിന്റെ ദി കില്ലിങ് എന്ന ചിത്രമാണ് ടാരന്‍റീനയെ Reservoir Dogs എടുക്കാന്‍ സ്വാധീനിച്ചത്.

ഒരു റോബറിയും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ ചിത്രത്തില്‍ പറയുന്നത്.ഒരാറംഗ സംഘം ഡയമണ്ട് ജ്വല്ലറി കൊള്ളയടിക്കുമ്പോൾ അപ്രതീക്ഷിതമായി പോലീസ് ആക്രമണമുണ്ടാവുകയും കൂട്ടത്തിലൊരാൾ കൊല്ലപ്പെടുകയും ചെയ്യുന്നു. എങ്ങനെയോ രക്ഷപ്പെട്ട് തിരിച്ച് താവളത്തിലെത്തിയ മറ്റുള്ളവർ തങ്ങളുടെ കൂട്ടത്തിലൊരാൾ പോലീസുകാരുടെ ചാരനാണെന്ന് തിരിച്ചറിയുന്നു. കൂട്ടത്തിലെ ഒറ്റുകാരനെ തിരിച്ചറിയാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും പരസ്പര വിശ്വാസമില്ലായ്മയും ഒത്തൊരുമക്കുറവും കാര്യങ്ങളെല്ലാം തകിടം മറിക്കുന്നു.

ഈ ചിത്രത്തിന്‍റെ ഇതിവൃത്തം 1952 ല്‍ റിലീസായ Kansas City Confidentialഎന്ന ചിത്രത്തില്‍ നിന്നും സ്വാധീനിച്ചതാണെന്നും ടാരന്‍റീനോ ഒരിക്കല്‍ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. Reservoir Dogs ല്‍ പോലീസിനെ കസേരയില്‍ പീഡിപ്പിക്കുന്ന രംഗം The Big Combo (1955) എന്ന ചിത്രത്തില്‍ നിന്നും സ്വാധീനിക്കപ്പെട്ടു.

ടാരന്‍റീനോ അടുത്തതായി തിരക്കഥ എഴുതിയ ചിത്രം 1993 ല്‍ റിലീസ് ചെയ്ത True Romance ആയിരുന്നു. അടുത്ത തിരക്കഥയായ natural born killers മറ്റൊരു പ്രോഡ്കഷന്‍ കംബനിയ്ക്ക് വിറ്റു. ഡേവ് വെലോറസ്,റിച്ചാര്‍ഡ് റുതോവ്സ്കി എന്നിവര്‍ ചേര്‍ന്ന് ഈ തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തി. അവര്‍ക്കൊപ്പം കഥയില്‍ ചില നിർദേശങ്ങള്‍ കൂടി നല്കി സംവിധായകന്‍ ഒലിവര്‍ സ്റ്റോണും രംഗത്തെത്തി.
എങ്കിലുംകഥയുടെ പിതൃത്വം അവര്‍ ടാരന്‍റീനോയ്ക്ക് തന്നെ നല്കി.

LEAVE A REPLY

Please enter your comment!
Please enter your name here