വിധു വിന്‍സെന്‍റ് വിഷയത്തില്‍ പ്രതികരിക്കാന്‍ തല്‍പ്പര്യമില്ല: ബി.ഉണ്ണികൃഷന്‍

0
278

വിധു വിന്‍സെന്‍റ് വിഷയത്തില്‍ പ്രതികരിക്കാന്‍ തല്‍പ്പര്യമില്ല: ബി.ഉണ്ണികൃഷന്‍

ബി.ഉണ്ണികൃഷ്ണന്‍ തന്റെ സിനിമ നിര്‍മിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്നു കഴിഞ്ഞ ദിവസം w.c.c യില്‍ നിന്ന് രാജി വച്ച വിധു വിന്‍സെന്‍റ് പറയുന്നു. W.c.c യ്ക്കു നല്കിയ രാജി കത്തിലാണ് വിധു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി കൂടിയായ ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചിരിക്കുകയാണ്.

അത് അവരുടെ വിഷയമാണ്. അതുകൊണ്ട് തന്നെ അതിലൊരു പ്രതികരണത്തിന് താല്‍പര്യമില്ല. ഈ പ്രശ്നത്തിലേക്ക് വലിച്ചിഴക്കപ്പെടാന്‍ താനാഗ്രഹിക്കുന്നില്ലെന്നും ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിധു വിന്‍സെന്‍റ് W.c.c യ്ക്കു നല്കിയ രാജികത്ത് ഇന്ന് ഫേസ്ബുക്കിലൂടെ പുറത്തു വിട്ടിരുന്നു. സംഘടനയ്ക്കു ഇരട്ടത്താപ്പ്, വരേണ്യനിലപാടുകള്‍ എന്നിവ ആരോപിച്ചാണ് രാജിക്കത്ത് നല്‍കിയത്.

ഈ മാസം നാലിനാണ് സംവിധായികയും മാധ്യമപ്രവര്‍ത്തകയുമായ വിധു വിന്‍സെന്റ് വിമന്‍ ഇന്‍ സിനിമ കലക്ടീവില്‍ നിന്ന് രാജിവച്ചത്.സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനും സ്ത്രീ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സിനിമക്ക് അകത്തും പുറത്തും സൃഷ്ടിക്കാനും W.c.c തുടര്‍ന്നും നടത്തുന്ന യോജിപ്പിന്റെ തലങ്ങളിലുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും വിധു വ്യക്തമാക്കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here