ജീവിതശൈലി രോഗങ്ങൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് 18ന്

0
180

 

 

പോത്തൻകോട് : എഴുപത്തിയഞ്ചാമത് സാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ 18 ന് ജീവിതശൈലി രോഗങ്ങൾക്കുള്ള സിദ്ധ മെഡിക്കൽ ക്യാമ്പും ഔഷധവിതരണവും നടക്കും. ഒ.പി. വിഭാഗം ബ്ലോക്കിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെയാകും ക്യാമ്പ് നടക്കുക. സിദ്ധ മെഡിക്കൽ കോളേജിലെ വിദഗ്ദ്ധ ഡോക്ടർ രോഗികളെ സൗജന്യമായി പരിശോധിച്ച് ചികിത്സാനിർദേശങ്ങൾ നൽകും. മരുന്നുകളും സൗജന്യമായി വിതരണം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നതിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 99617 55263 . ക്യാമ്പിൽ പങ്കെടുക്കുന്ന നിർദ്ധനരായ രോഗികൾക്ക് തുടർചികിത്സ ലഭ്യമാക്കുമെന്നും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും രോഗികളെ ഒ.പി യിൽ പ്രവേശിപ്പിക്കുകയെന്നും പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here