ഗ്രേസ് മാർക്ക് : സർക്കാർ തീരുമാനം പുനഃപരിശോധിക്കണം – കെ.എസ് .ടി.സി.

0
166

 

തിരുവനന്തപുരം:
2020- 21 അധ്യയന വർഷത്തെ വിദ്യാർത്ഥി കൾക്ക് ഗ്രേസ് മാർക്ക് നൽകേണ്ടതില്ലായെന്ന സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് കേരളാ സ്റ്റേറ്റ് ടീച്ചേഴ്സ് സെൻ്റർ സംസ്ഥാന കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.കലാ – ശാസ്ത്ര- കായിക മത്സരങ്ങൾ നടന്നിട്ടില്ലെങ്കിലും എൻ.സി.സി, സ്റ്റുഡൻ്റ് പോലീസ് കാഡറ്റ്, സ്കൗട്ട്സ് & ഗൈഡ്സ് ,എൻ.എസ്.എസ് ,ജെ.ആർ.സി തുടങ്ങിയ മേഖലകളിൽ കഴിവ് തെളിയിച്ച മിടുക്കരായ ആയിരക്കണക്കിന് അർഹരായ വിദ്യാർത്ഥികൾക്കാണ് സർക്കാർ തീരുമാനം തിരിച്ചടിയായത് .കാലാകാലങ്ങളായി പൊതു വിദ്യാലയങ്ങിളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്ക് ഇല്ലാതാകുന്നത്.ഇത് സംബന്ധിച്ച് വിദ്യഭ്യാസ വകുപ്പ് മന്ത്രി ,പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് നിവേദനം അയച്ചിട്ടുണ്ട് .
യോഗത്തിൽ കെ.എസ്.ടി.സി സംസ്ഥാന പ്രസിഡണ്ട് ഹരീഷ് കടവത്തൂർ അധ്യക്ഷം വഹിച്ചു .
ജനറൽ സെക്രട്ടറി ഡോ :റോയ് ബി ജോൺ, ജീൻ മൂക്കൻ ,എ.കെ.മുഹമ്മദ് അഷ്റഫ്,ഒ.മോഹനൻ ,കെ.മനോജ്, കെ.കെ.ബാലകൃഷ്ണൻ ,ജി.വിഗിത,ജെ.പ്രേം ഭാസിൻ .സുനി കുമാരൻ നായർ ,ജോൺ മാത്യു ,റോയ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here