പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കാശ്വാസമായി കഴക്കൂട്ടം ബ്ലോക്ക് പഞ്ചായത്ത്

0
374

കഴക്കൂട്ടം: കൊറോണ കാലത്ത് മറ്റ് അവിശ്യസര്‍വ്വീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കെല്ലാം പല വിധത്തിലുള്ള സഹായങ്ങള്‍ ലഭിക്കുമ്പോള്‍ ഒരു സ്ഥലത്ത് നിന്നും യാതൊരു ആനുകൂല്യവും ലഭിക്കാതെ പ്രവര്‍ത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കാശ്വാസമായിട്ടാണ്     നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റുകള്‍ വിതരണം നടത്തിയത്. പോത്തൻകോട് പ്രസ് ക്ലബിൽ നടന്ന ലളിതമായ ചടങ്ങില്‍ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കേറ്റ് ഷാനിബ ബീഗം കിറ്റുകള്‍ വിതരണം ചെയ്തു.ബോക്ക് പഞ്ചായത്ത് മെമ്പർ മാരായ കുന്നുംപുറം വാഹിദ്, നസീമ, പോത്തൻകോട് പ്രസ് ക്ലബ് പ്രസിഡൻറ് ഇന്ദ്രൻ , സെക്രട്ടറി ജീവൻ ഷാ,
കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ പ്രസിഡൻറ് മണിവസന്തം ശ്രീകുമാർ , വിപിൻ, ചെറിയാൻ, സജൂ സത്യൻ തുടങ്ങിയവർ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here