ഫഹദ് ഫാസിൽ ചിത്രത്തെ വിലക്കി ഫിലിം ചേംബർ

0
237

ഫഹദ് ഫാസിൽ ചിത്രത്തെ വിലക്കി ഫിലിം ചേംബർ

വിലക്ക് ലംഘിച്ചു കോവിഡ്  കാലത്ത് പുതുതായി ചിത്രീകരണം ആരംഭിച്ച സിനിമകളെ വിലക്കി ഫിലിം ചേംബര്‍. തിയറ്റര്‍ റിലീസിനോ, വിതരണത്തിനോ ഈ സിനിമകള്‍ക്ക് സംഘടനകളുടെ സഹായം ലഭ്യമാക്കേണ്ടെന്ന നിലപാടിലാണ് ചേംബര്‍ നേതൃത്വം. നിലവില്‍ പുതിയ സിനിമകളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നത് ഫിലിം ചേംബറിലാണ്. സംഘടനകളുടെ സംയുക്ത യോഗത്തില്‍ തീരുമാനിക്കുന്നത് വരെ പുതുതായി ഒരു ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യേണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന ഫിലിം ചേംബര്‍ യോഗം തീരുമാനിച്ചു.

കൊവിഡ് ലോക്ക് ഡൗണ്‍ മൂലം നിര്‍ത്തിവച്ച സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം പുതിയ സിനിമകള്‍ തുടങ്ങാമെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും ഫിലിം ചേംബറിന്റെയും നിലപാട്. ഈ തീരുമാനം ലംഘിച്ചാണ് മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ചിത്രവും, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഷൈന്‍ ടോം ചാക്കോ-രജിഷാ വിജയനും തുടങ്ങിയതെന്നാണ് ഫിലിം ചേംബര്‍ നേതൃത്വം പറയുന്നത്. ഈ സിനിമകള്‍ക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here