അന്ന് അയാൾ സെറ്റിൽ കാണിച്ച കോപ്രാട്ടിത്തരങ്ങൾ കാണണമായിരുന്നു: പാർവതി തിരുവോത്ത്

0
261

അന്ന് അയാൾ സെറ്റിൽ കാണിച്ച കോപ്രാട്ടിത്തരങ്ങൾ കാണണമായിരുന്നു: പാർവതി തിരുവോത്ത്

എന്നും  വിവാദങ്ങളിലൂടെ   സഞ്ചരിക്കുന്ന   നടിയാണ്  പാര്‍വതി  തിരുവോത്ത്.  ഇപ്പോള്‍   ഒരു  പ്രമുഖ   മാധ്യമത്തിന്   നല്കിയ  അഭിമുഖത്തിലാണ്      താരം   മറ്റൊരു  വിവാദമായ    പരാമര്‍ശം   നടത്തിയത്.  തന്‍റെ  സ്വീകാര്യതയ്ക്ക് വേണ്ടി താന്‍ ആരുടെയും ശിങ്കിടിയായി നില്‍ക്കാറില്ലെന്നാണ്    പാര്‍വതി   പറയുന്നത്.  സത്യം പറയുന്നത് കൊണ്ടാണ് തനിക്കെതിരെ ഭീഷണി സന്ദേശങ്ങള്‍ വന്നത്. നമ്മള്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കുമ്പോള്‍ അതുവരെ നിലപാട് ഇല്ലാതെ നിന്നത് കൊണ്ട് ഗുണം കിട്ടിയവര്‍ക്ക് അതൊരു ഭീഷണിയായിട്ട് തോന്നിയേക്കാമെന്നും പാര്‍വതി പറയുന്നു.മലയാള സിനിമയിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും സിനിമസെറ്റില്‍ അയാള്‍ വലിയ രീതിയിലുളള കോപ്രാട്ടിത്തരങ്ങളാണ് കാണിച്ചതെന്നും പാര്‍വതി വ്യക്തമാക്കുന്നു. “ഒരു നടിയെ മാത്രമേ എക്‌സെന്‍ട്രിക് എന്നും വട്ടുണ്ടെന്നും വിളിച്ചു കേട്ടിട്ടുളളൂ. സെക്‌സിസത്തിന്റെ ഭാഗം തന്നെയാണിത്. ഒരു പെണ്‍കുട്ടി അവളുടെ അഭിപ്രായം പറയുമ്പോള്‍ അത് എക്‌സെന്‍ട്രിക്കായി, വട്ടായി. ഒരു പുരുഷന്‍  ഇത്   പറയുമ്പോള്‍ ഹീറോയിസമായി. ഇത് ബേസിക്കായ സെക്‌സിസമാണ് ”   പാര്‍വതി  പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here