ഷാജിയുടെ   ഏറ്റവും  നല്ല  സിനിമട്ടോഗ്രഫി  എന്‍റെ  ചിത്രത്തില്‍ : രഘുനാഥ് പലേര

0
244

ഷാജിയുടെ   ഏറ്റവും  നല്ല  സിനിമട്ടോഗ്രഫി  എന്‍റെ  ചിത്രത്തില്‍ : രഘുനാഥ് പലേര

“എന്നെപ്പോലെ  ഒരു  തുടക്കക്കാരന്റെ  ചിത്രത്തില്‍  ഷാജി  വര്‍ക്ക്  ചെയ്യുമോ  എന്ന്  സംശയമായിരുന്നു.  കഥ പറഞ്ഞപ്പോള്‍   ഷാജിയ്ക്ക്  ഒരുപാട്  ഇഷ്ട്ടമായി. ഷാജി  ചെയ്ത  ഏറ്റവും  നല്ല  ക്യാമറാ വര്‍ക്കാണു ഒന്നുമുതല്‍  പൂജ്യംവരെ.  ഷാജിയെപ്പോലെ  തിരക്കുള്ള  ഒരു  കാമറാമാൻ   ഒരു  നവാഗത  സംവിധായാകനോടൊത്തു സിനിമ  ചെയ്യുമെന്ന്  ജിജോ വിശ്വസിച്ചിരുന്നില്ല”     തിരക്കഥകൃത്തും   സവിധായകനുമായ      രഘുനാഥ്   പലേരി   തന്‍റെ  സുഹൃത്തും  സംവിധായകനുമായ       ഷാജി   എന്‍.കരുണിനെ   ഓര്‍ക്കുകയാണ്. ഒരു   പ്രമുഖ  പത്രത്തിന്  നല്കിയ  അഭിമുഖത്തിലാണ്      രഘുനാഥ്  പലേരി  ഇത്  പറഞ്ഞത്.  രഘുനാഥ്  പലേരിയുടെ   ആദ്യ  സംവിധാന  സംരംഭമായ     ഒന്നുമുതല്‍   പൂജ്യം  വരെ  എന്ന  ചിത്രത്തിന്‍റെ  ഛായാഗ്രാഹകന്‍  ആയിരുന്നു    ഷാജി  എന്‍.കരുണ്‍.

“ഷാജി .എന്‍. കരുണിനെ  ആദ്യമായി  കാണുന്നത്  മോഹന്‍ലാല്‍ ചിത്രമായ  നേരം പുലരുമ്പോൾ  എന്ന ചിത്രത്തിൻറെ ലൊക്കേഷനില്‍  വച്ചാണ്.   ഷാജിയുടെ സിനിമാറ്റോഗ്രഫി  എനിക്ക്  വളരെ  ഇഷ്ടമായിരുന്നു. ആന്നത്തെ  പ്രഗല്‍ഭരായ സംവിധായകരോടൊപ്പം ആയിരുന്നു  ഷാജി  ജോലി  ചെയ്തിരുന്നത്. ഷൂട്ടിങ്  ഡേറ്റ്   ഫിക്സ്  ചെയ്യുന്നതിന്   മുൻപ്  ജിജോ  എന്നോട്  പറഞ്ഞത് ഷാജി  വരുമെന്ന്  ഉറപ്പിച്ചിട്ടു  പോരെ  മറ്റ്  കാര്യങ്ങൾ  പ്ലാൻ    ചെയ്യാൻ  എന്നാണ്.   ഷാജി  അതുവരെ  ചെയ്ത  സംവിധായകരിൽ  നിന്നെല്ലാം  വ്യത്യസ്തമായ  മേക്കിങ്  സ്റ്റൈൽ  ആയിരുന്നു  ഞാൻ  ഫോളോ  ചെയ്തിരുന്നത്.  എന്റെ  ഷോട്സും  കാമറാ മൂമെന്റും  എല്ലാം  മനസ്സിലാക്കി  പൂർണ്ണതയിലെത്തിക്കാൻ    ഷാജി  ഒരുപാട്  കഠിനാധ്വാനം  ചെയ്തിട്ടുണ്ട്”   രഘുനാഥ്   പലേരി   പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here