അപൂര്‍വ നേട്ടവുമായി  സൂഫിയും സുജാതയും

0
223

അപൂര്‍വ നേട്ടവുമായി  സൂഫിയും സുജാതയും

സൂഫിയും സുജാതയും  മലയാളി സിനിമാപ്രേക്ഷകരിൽ പുതിയ തരംഗം  തീര്‍ത്തു  മുന്നേറുകയാണ്.  മലയാളത്തിലെ ആദ്യ ഡയറക്ട് ഒ.ടി.ടി റിലീസ് എന്ന പ്രത്യേകതയോടെയാണ്   ചിത്രം റിലീസിനെത്തിയത്.  ആമസോൺ പ്രൈമിൽ ചിത്രമെത്തിയതിന് പിന്നാലെ നിരവധി പ്രേക്ഷകരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്.ഒ.ടി.ടി റിലീസുമായി  ബന്ധപ്പെട്ട്    ചെറിയ   ചില വിവാദങ്ങളും   ഉണ്ടായിരുന്നു. സിനിമാരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരിൽ പലരും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തുകയുമുണ്ടായി.ഇപ്പോഴിതാ ചിത്രത്തിന് പുതിയൊരു നേട്ടം  കൂടി ലഭിച്ചിരിക്കുകയാണ്.  ഇപ്പോൾ ഒടിടി റിലീസുകളിൽ ഏറെ പേർ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണു സൂഫിയും  സുജാതയും   ഉള്ളത്. ആദ്യസ്ഥാനത്ത് ആര്യയും രണ്ടാം സ്ഥാനത്ത് തെലുങ്ക് ചിത്രം കൃഷ്ണ ആൻ്ഡ് ഹിസ് ലീലയുമാണ്. ചിത്രത്തിൻ്റെ പുത്തൻ റെക്കോഡ് നടൻ ജയസൂര്യയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രം നരണിപ്പുഴ ഷാനവാസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദിഥി റാവുവാണ് നായിക. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണിത്. അനു മൂത്തേടത്ത് ഛായാഗ്രഹണവും എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here