മലയാളചലച്ചിത്രം ” ഇരുൾ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

0
155

സീരിയൽകില്ലിംഗ് പ്രമേയമായി വരുന്ന ഡാർക്ക് ത്രില്ലെർ മൂവി ” ഇരുൾ ” ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്‌സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. ദ്വന്ദ വ്യക്തിത്വം മുതൽ വിവിധ മാനസിക വ്യാപാരങ്ങളിലൂടെയാണ് കഥയുടെ പ്രയാണം.നിഗൂഡമായ ഒന്നിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ കാതൽ .സസ്പെൻസ്ത്രില്ലറുകൾക്കും അപ്പുറം സൈക്കോ ചിന്തയുടെ രീതിയിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ‘ഇരുൾ’ എന്ന പേരു സൂചിപ്പിച്ച പോലെ നിഗൂഢമായ ഒരവസ്ഥയിൽ നിന്നും ഒരു മികച്ച അനുഭവം ഈ സിനിമ പ്രേക്ഷകർക്ക് നൽകും . ഫഹദ് ഫാസിൽ , സൗബിൻ , ദര്ശന എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്നു.

ഇതു വരെ മലയാളം ചർച്ച ചെയ്യാത്ത ഒരു ക്രാഫ്റ്റിലൂടെ, മൂന്ന് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ‘ഇരുൾ’ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ജൂൺ 18 , വെള്ളിയാഴ്ച രാത്രി 7 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here