ഹൃത്വിക് റോഷനും നടി ആലിയ ഭട്ടിനും ഓസ്കാര്‍ പുരസ്ക്കാരത്തിന് ക്ഷണം

0
221

ഹൃത്വിക് റോഷനും നടി ആലിയ ഭട്ടിനും ഓസ്കാര്‍ പുരസ്ക്കാരത്തിന് ക്ഷണം

ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനും നടി ആലിയ ഭട്ടിനും ക്ഷണം. പുതിയതായി 819 പേരെയാണ് അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട്‌സ് ആന്റ് സയന്‍സ് തിരഞ്ഞൈടുത്തത്. ഇവരെ കൂടാതെ ഡോക്യുമെന്ററി സംവിധായിക നിഷ്ത ജെയിന്‍, അമിത് മധേഷിയ, ഡിസെെനര്‍ നീത ലുല്ല, കാസ്റ്റിങ് സംവിധായിക നന്ദിനി ശ്രികേന്ത്, വിഷ്വല്‍ ഇഫക്‌ട് സൂപ്പര്‍വെെസര്‍മാരായ വിശാല്‍ ആനന്ദ്, സന്ദീപ് കമല്‍ എന്നിവര്‍ക്കും ക്ഷണം ലഭിച്ചു.കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഓസ്കറും അതിന് തൊട്ടുപിന്നാലെ ഗോള്‍ഡന്‍ ഗ്ലോബും മാറ്റിവച്ചിരുന്നു. ഫെബ്രുവരി മാസത്തില്‍ നടക്കാറുള്ള ഓസ്കാര്‍ ചടങ്ങ് ഏപ്രില്‍ 25 ലേക്ക് മാറ്റിയതായി അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്ട്സ് ആന്റ് സയന്‍സ് കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പ് വ്യക്തമാക്കി
ജനുവരി മാസത്തില്‍ നടക്കേണ്ട ഗോള്‍ഡന്‍ ഗ്ലോബ് ഫെബ്രുവരി 28 ന് നടക്കുമെന്ന് ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷനും പ്രഖ്യാപിച്ചു.

അതേസമയം ഓസ്കാര്‍  പുരസ്കാരം  പുതിയ നിയാമാവലികളും ഭേദഗതികളുമായി   വലിയൊരു  മാറ്റത്തിന്  തുടക്കം  കുറിക്കുയാണ്. സിനിമയുടെ  തെരഞ്ഞെടുപ്പു  സംബന്ധിച്ച  നിയമങ്ങള്‍  കൂടുതല്‍  വിശാലമാക്കുന്നതിന്‍റെ  ഭാഗമായാണ്   നിയമങ്ങള്‍  പരിഷ്ക്കരിക്കുന്നത്. സിനിമപ്രേമികളുടെ   ഇടയില്‍  കൂടുതല്‍   വൈവിധ്യങ്ങള്‍  കൊണ്ടുവരാന്‍ ആണ്   പുതിയ പദ്ധതികള്‍  കൊണ്ട്  വരുന്നത്.
പ്രൊഡ്യൂസേഴ്സ്  ഗില്‍ഡ്  ഓഫ്  അമേരിക്കയും (PGA) , അക്കാദമിയും ചേര്‍ന്ന്  വിദഗ്ദരായ അംഗങ്ങളെ  ഉള്‍ക്കൊള്ളിച്ചു  കൊണ്ട്  പുതിയൊരു  കമ്മിറ്റി  രൂപീകരിക്കുന്നതായി  അക്കാദമി പുറത്തിറക്കിയ  റിപ്പോര്‍ട്ടില്‍  പറയുന്നു. ജൂലയ്  31 നകം  കമ്മിറ്റി പരിഷ്‌കരിച്ച  നിയമങ്ങള്‍  പുറത്തിറക്കും  എന്നാണു  അറിയിച്ചിരിക്കുന്നത്. മികച്ച  ചിത്രം  എന്ന  വിഭാഗത്തിലേയ്ക്കായി  10  നോമിനേഷന്‍   വരെ  ആകാം  എന്നതാണ്  പുതുക്കിയ  ഭേദഗതിയിലെ  ഏറ്റവും  ശ്രദ്ധേയമായ  ഭാഗം.

LEAVE A REPLY

Please enter your comment!
Please enter your name here