മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93 വയസ്) അന്തരിച്ചു.

0
50

കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണി ദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭ മാസത്തിൽ മൂലം നാളിലാണ് ജനിച്ചത്. 1949 ൽ മണ്ണാറശ്ശാല ഇല്ലത്തെ എം ജി നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് ഉമാദേവി അന്തർജനം മണ്ണാറശാല ഇല്ലം കുടുംബാംഗമായത്. തൊട്ടു മുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്ടോബർ 24 ന് അന്തരിച്ചതോടെ ആണ് ഉമാദേവി അന്തർജനം മണ്ണാറശാല അമ്മയായി അവരോധിക്കപെട്ടത്. 1995 മാർച്ച് 22 നാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ അമ്മ പൂജ കർമങ്ങൾ നിർവഹിക്കാൻ തുടങ്ങിയത് ആദരാഞ്‌ജലികൾ 🙏🏻🙏🏻

LEAVE A REPLY

Please enter your comment!
Please enter your name here