നാടിന് ഉത്സവം : 34 ആധുനീക സ്കൂൾ കെട്ടിട സമുച്ചയങ്ങൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

0
450
കഴക്കൂട്ടം ഗവൺമെൻറ് ഹൈസ്കൂളിലെ ഉദ്ഘാടന പരിപാടി

നാടിന്റെ ഉത്സവഛായ പകർന്ന്
സംസ്ഥാനത്ത്
34 അത്യാധുനീക സ്കൂൾ
കെട്ടിട സമുച്ചയങ്ങൾ
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ നൂറു ദിന കർമപധതിയുടെ ഭാഗമായാണിത്. ഇത്രയും സ്കൂൾ കെട്ടിടങ്ങൾ ഒരുമിച്ച് പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നതും ചരിത്രത്തിലാദ്യം. LDF സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ട്
ഉപയോഗിച്ചാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള 34 കെട്ടിട സമുച്ചയങ്ങൾ പൂർത്തീകരിച്ചത്.
പധതിയിൽ 22 സ്കൂളുകൾ നേരത്തെ പൂർത്തികരിച്ച് നാടിന് സമർപ്പിച്ചിരുന്നു. 14 എണ്ണം കൂടി ഉടൻ നിർമാണം പൂർത്തീകരിക്കും. 250 എണ്ണം കൂടി നിർമിക്കും.

പൊതു വിദ്യാഭ്യാസ രംഗത്ത് വൻ മുന്നേറ്റത്തിന് വഴിയൊരുക്കിയ പധതികളാണ് LDF സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കിഫ്ബിയെ മലർപ്പൊടിക്കാരന്റെ സ്വപ്നമെന്നും മറ്റും ആക്ഷേപിച്ചവർക്ക് ഇപ്പോൾ എന്ത് പറയാനുണ്ടെന്ന് അദ്ദേഹം ചോദിച്ചു. നാടിന്റെ മുഖഛായ മാറ്റിയ കോടികളുടെ വികസ്ന പധതികളുടെ ഗുണഫലം നാടും ജനവും തൊട്ടറിയുകയാണ്.
നാട്ടിൽ നടക്കുന്ന നല്ല കാര്യങ്ങളെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമം നടത്തുകയാണ്. അപവാദ വ്യവസായമാണ് ചില മാധ്യമങ്ങൾ നടത്തുന്നത്. രണ്ടേകാൽ ലക്ഷം കുടുംബങ്ങൾ ലൈഫ് പധതിയിൽ സ്വന്തമായ വീട്ടിൽ അന്തിയുറങ്ങുമ്പോൾ അവരെ പോലും അപമാനിക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. പധതി പ്രഖ്യാപിച്ചാൽ നടപ്പാക്കുന്ന സർക്കാരാണിത്. അത് തടസപ്പെടുത്താനും നുണകൾ പ്രചരിപ്പിച്ച് തെറ്റിധരിപ്പിക്കാനുമുള്ള ശ്രമങ്ങൾ വിലപ്പോവില്ല. – മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി പ്രെഫ. സി രവീന്ദ്രനാഥ് അധ്യക്ഷനായി

LEAVE A REPLY

Please enter your comment!
Please enter your name here