ശിശുദിന പരിപാടികളുടെ ഭാഗമായി ചിത്ര രചന മത്സരം സംഘടിപ്പിച്ചു

0
110

 

ആറ്റിങ്ങൽ: നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിന ത്തിൻ്റെയും ശിശുദിന പരിപാടികളുടെയും ഭാഗമായി ജില്ലാ തല ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഹാളിൽ വെച്ച് നടന്ന മത്സരം നെഹ്റു സംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ ഉൽഘാടനം ചെയ്തു. സമിതി സെക്രട്ടറി സജിൻ കല്ലമ്പലം അധ്യക്ഷത വഹിച്ചു. നഴ്സറി കുട്ടികൾക്ക് ക്രയോൺ കളറിംഗ്, എൽ പി ,യു പി കുട്ടികൾക്ക് (ക്രയോൺ), ഹൈസ്കൂൾ കുട്ടികൾക്ക് (വാട്ടർ കളർ) മത്സരങ്ങൾ ആണ് നടത്തിയത്. വിജയികൾക്കും മത്സരത്തിൽ
പങ്കെടുത്ത വിദ്യാർത്ഥികൾക്കും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിച്ചു. സമ്മാന ദാനം മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് ഉൽഘാടനം ചെയ്തു. ഇളമ്പ ഉണ്ണികൃഷ്ണൻ, സജിൻ കല്ലമ്പലം, അർച്ചന, രമ്യ നാഥ് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here