മേളയുടെ മുഖ്യ ആകർഷണങ്ങൾ

0
106

ഡിസംബർ  9 മുതൽ 16 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ 70 രാജ്യങ്ങ ളിൽനിന്നുള്ള 186 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര മൽസരവിഭാഗത്തിൽ 14 സി നിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തിൽ 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ നൗ വിഭാ ഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ലോകസിനിമാ വിഭാഗത്തിൽ 78 സിനിമകൾ പ്ര ദർശിപ്പിക്കും. 12 സിനിമകളുടെ ലോകത്തിലെ ആദ്യപ്രദർശനത്തിന് മേള വേദിയാവും. 14 തിയേറ്ററുകളിലായാണ് പ്രദർശനം നടക്കുക. 12000ത്തോളം ഡെലിഗേറ്റുകൾ പങ്കെടുക്കും. 200 ഓളം ചലച്ചിത്രപ്രവർത്തകർ അതിഥികളായി പങ്കെടുക്കുന്ന മേളയിൽ 40 ഓളം പേർ വി ദേശരാജ്യങ്ങളിൽനിന്നുള്ളവരാണ്.

കൺട്രി ഫോക്കസ് വിഭാഗത്തിൽ സെർബിയയിൽ നിന്നുള്ള ആറ് സിനിമകൾ പ്രദർശി പ്പിക്കും. റെട്രോസ്പെക്ടീവ് വിഭാഗത്തിൽ ആദ്യകാല ചലച്ചിത്രാചാര്യൻ എഫ്.ഡബ്ല്യു മു ർണോ, സെർബിയൻ സംവിധായകൻ എമിർ കുറിക്ക്, അമേരിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ പോൾ ഷഡർ, സർറിയലിസ്റ്റ് സിനിമയുടെ ആചാര്യൻ എന്നറി യപ്പെടുന്ന ചിലിയൻ ഫ്രഞ്ച് സംവിധായകൻ അലഹാന്ദ്രോ ജൊഡോറോവ്സ്കി എന്നിവ രുടെ സിനിമകൾ പ്രദർശിപ്പിക്കും. സമകാലിക ലോകസിനിമയിലെ അതികായന്മാരായ ജാ ഫർ പനാഹി, ഫത്തി അകിൻ, ക്രിസ്റ്റോഫ് സനൂസി തുടങ്ങിയവരുടെ ഏറ്റവും പുതിയ ചി തങ്ങളും കിം കി ദുക്കിന്റെ അവസാനചിത്രവും മേളയിൽ പ്രദർശിപ്പിക്കും.

തൽസമയ സംഗീതത്തിന്റെ അകമ്പടിയോടെ അഞ്ച് നിശ്ശബ്ദ ചിത്രങ്ങൾ പ്രദർശിപ്പി ക്കും. അൻപതു വർഷം പൂർത്തിയാവുന്ന സ്വയംവരത്തിന്റെ പ്രത്യേക തമ്പ് എന്ന ചിത്രത്തിന്റെ പുനരുദ്ധരിച്ച പതിപ്പിന്റെ പ്രദർശനം എന്നിവയും മേളയിൽ ഉണ്ടായിരിക്കും.

പുരസ്കാരങ്ങൾ, ജൂറി

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരത്തിന് അർഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അർഹനാവുന്ന മികച്ച സംവിധായകന് നാലു ലക്ഷം രൂ പയും രജതചകോരത്തിന് അർഹനാവുന്ന മികച്ച നവാഗത സംവിധായകന് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷക പുരസ്കാരത്തിന് അർഹമാവുന്ന സിനിമയുടെ സംവിധായക ന് രണ്ടു ലക്ഷം രൂപയും കെ.ആർ.മോഹനൻ എൻഡോവ്മെന്റ് അവാർഡിന് അർഹനാവു ന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകന് ഒരു ലക്ഷം രൂപയും ലഭിക്കും.

ജർമ്മൻ സംവിധായകൻ വീറ്റ് ഹെൽമർ ചെയർമാനും ഗ്രീക്ക് ചലച്ചിത്രകാരി അതിന റേച്ചൽ സംഗാരി, സ്പാനിഷ് – ഉറുഗ്വൻ സംവിധായകൻ അൽവാരോ ബ്രർ, അർജൻറീ നൻ നടൻ നഹൂൽ പെരസ് ബിയാർട്ട്, ഇന്ത്യൻ സംവിധായകൻ ചൈതന്യ തംഹാനെ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അന്താരാഷ്ട്ര മൽസരവിഭാഗത്തിലെ മികച്ച സിനിമ കൾ തെരഞ്ഞെടുക്കുന്നത്.

ജർമ്മനിയിലെ ചലച്ചിത്ര നിരൂപക കാതറിന ഡോക്ഹോൺ ചെയർപേഴ്സൺ ആയ ജൂറി ഫിപ്രസി അവാർഡുകളും ഇന്ദു ശ്രീകെന്ത് ചെയർപേഴ്സൺ ആയ ജൂറി നെറ്റ്പാക് അവാർഡുകളും എൻ. മനു ചക്രവർത്തി ചെയർമാൻ ആയ ജൂറി എഫ്.എഫ്.എസ്.ഐ കെ.ആർ. മോഹനൻ അവാർഡുകളും നിർണയിക്കും.

അനുബന്ധ പരിപാടികൾ

മേളയോടനുബന്ധിച്ച് മുഖ്യവേദിയായ ടാഗോറിൽ രണ്ട് എക്സിബിഷനുകൾ സംഘ ടിപ്പിക്കും. പുനലൂർ രാജൻ 100 ഫോട്ടോകളുടെ പ്രദർശനമായ അനർഘനിമിഷം’, സത്യ ൻ 110-ാം ജന്മവാർഷിക വേളയിൽ 110 ഫോട്ടോകളുടെ പ്രദർശനമായ

‘സത്യൻ സ്മൃതി’ എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.

മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇൻ കോൺവെർസേഷൻ, ഓ പൺ ഫോറം, മീറ്റ് ദ ഡയറക്ടർ, മൺമറഞ്ഞ ചലച്ചിത്രപ്രവർത്തകർക്ക് സ്മരണാഞ്ജലി യർപ്പിക്കുന്ന ഹോമേജ്, അരവിന്ദൻ സ്മാരക പ്രഭാഷണം, മാസ്റ്റർ ക്ലാസ്, ചലച്ചിത്ര നിർമ്മാ ണം, വിതരണം, സാങ്കേതികത എന്നിവയുടെ ഭാവി സംബന്ധിച്ച പാനൽ ഡിസ്കഷൻ തുട ങ്ങിയ അനുബന്ധപരിപാടികൾ ഉണ്ടായിരിക്കും.

മുഖ്യവേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് എല്ലാ ദിവസവും രാത്രി 8.30ന് കലാ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കും. മുൻനിര മ്യൂസിക് ബാൻഡുകളുടെ സംഗീ തപരിപാടി, ഗസൽ സന്ധ്യ, ഫോക് ഗാനങ്ങൾ, കിഷോർ കുമാറിനും ലതാ മങ്കേഷ്കറിനു മുള്ള സംഗീതാർച്ചന എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രസിദ്ധീകരണങ്ങൾ

ലൈം അച്ചീവ്മെന്റ് പുരസ്കാരം നേടിയ ബേലാ താറിന്റെ ചലച്ചിത്ര സമീപ നങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം, റെട്രോസ്പെക്റ്റീവ് വിഭാഗത്തിൽ ഉൾപ്പെടുത്തി യ സെർബിയൻ സംവിധായകൻ എമീർ കുറിക്കയുടെ സിനിമാ ജീവിതത്തെ സമഗ്ര മായി അവതരിപ്പിക്കുന്ന പുസ്തകം എന്നിവ മേളയുടെ ഭാഗമായി പ്രസിദ്ധീകരിക്കും. മൺമ റഞ്ഞ ചലച്ചിത്രപ്രവർത്തകരുടെ സംഭാവനകൾ ചരിത്രപരമായി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി ജോൺപോൾ, കെ.പി.എ.സി ലളിത, പ്രതാപ് പോത്തൻ എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും. സംവിധായകൻ പി.എ ബക്കറിന്റെ വിയോഗത്തിന് മൂന്നു പതിറ്റാണ്ട് തികയുന്ന വേളയിൽ അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തെക്കുറിച്ചുള്ള പുസ്ത കവും പ്രസിദ്ധീകരിക്കും.ചലച്ചിത്ര അക്കാദമിയുടെ മുഖമാസികയായ ചലച്ചിത്ര സമീക്ഷ ഫെസ്റ്റിവൽ പ്രത്യേക പതിപ്പായി കൂടുതൽ പേജുകളോടെ പ്രസിദ്ധീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here