തിരുവനന്തപുരം : മേനംകുളം എസ് ശ്രീധരൻനായർ ഓർമ്മയായിട്ട് അരനൂറ്റാണ്ട് സിപിഐഎം മേനംകുളം ബ്രാഞ്ച് സെക്രട്ടറി ആയിരിക്കുമ്പോൾ 1971 ജൂലൈ 28ന് വിലക്കയറ്റത്തിനും നികുതി വർദ്ധനവിനുമെതിരെ നടന്ന ജില്ലാ റാലിയിൽ പങ്കെടുക്കുന്നതിന് പോകുന്നവഴി കഴക്കൂട്ടത്ത് വച്ച് കെഎസ്ആർടിസി ബസ്സ് ഇടിച്ച് സഖാവ് ഈ ലോകത്തോട് വിട പറഞ്ഞിട്ട് ജൂലൈ 29ന് 52 വർഷം പിന്നിടുകയാണ്.
തിരുവനന്തപുരം ഇംഗ്ലീഷിൽ ഇന്ത്യൻ ക്ലേ ഫാക്ടറി യിലെ തൊഴിലാളി ആയിരുന്ന സഖാവ് അവിവാഹിതനായിരുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മേനംകുളത്ത് കെട്ടിപ്പടുക്കുന്നതിനും നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. സഖാവിൻറെ ചുറുചുറുക്കും ആത്മാർത്ഥതയും എതിരാളികൾ പോലും അംഗീകരിച്ചിരുന്നു.
സഖാവിൻറെ ഓർമ്മകൾ സഹപ്രവർത്തകനും മുൻ സി.പി.ഐ .എം ലോക്കൽ കമ്മിറ്റി മെമ്പറും ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്ന സഖാവ് സത്യശീലൻ (സത്യൻ ) ഓർക്കുകയും സഖാവിന്റെ ഒരു ചിത്രം നിധിപോലെ സൂക്ഷിക്കുകയും ചെയ്യുന്നു.