സമാന്തര അടുക്കളകളും ഭക്ഷണ വിതരണവും നിരോധിച്ചു

0
224

കോവിഡ് 19 പ്രതിരോധ നടപടികളുടെയും ലോക്ക് ഡൗണിന്റെയും ഭാഗമായുളള സമൂഹ അടുക്കളകൾ തദ്ദേശസ്വയംഭരണ സ്ഥാപന മേൽനോട്ടത്തിൽ മാത്രമേ പ്രവർത്തിക്കാവു എന്നിരിക്കെ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘനടകൾ, വ്യക്തികൾ എന്നിവരുടെ മേൽനോട്ടത്തിൽ സമാന്തര അടുക്കളകളും ഭക്ഷണവിതരണവും നടത്തുന്നത് നിരോധിച്ചതായി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.

പൊതുജനാരോഗ്യത്തേയും സാമൂഹ്യ സുരക്ഷയും ബാധിക്കുമെന്നതിനാലാണ് സമാന്തര അടുക്കളകളുടെ പ്രവർത്തനം നിരോധിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന സമൂഹ അടുക്കളകളുമായി സഹകരിക്കുകയാണ് സമാന്തര അടുക്കള നടത്തുന്നവർ ചെയ്യണ്ടേതെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടികളെടുക്കാൻ ജില്ലാ പോലീസ് അധികാരികൾക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here