വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് സ്വന്തം ആശുപത്രി വിട്ട് നല്‍കി ഡോക്ടര്‍ മാതൃകയായി

0
245

കോവിഡ് 19 പശ്ചാത്തലത്തില്‍ അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിദേശത്തുള്ളവര്‍ നാട്ടില്‍ വന്നാല്‍ നീരീക്ഷണത്തില്‍ കഴിയാന്‍ സ്വന്തം ആശുപത്രി വിട്ട് നല്‍കി അഴിയൂര്‍ ഗ്രീന്‍സ് ആയുര്‍വ്വേദ ആശുപത്രി ഉടമ ഡോ. സി.പി.അസ്ഗര്‍ മാതൃകയായി. 50 മുറികളാണ് പഞ്ചായത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് സൗജന്യമായി വിട്ട് നല്‍കുക. എല്ലാ മുറികളിലും കുളിമുറി സൗകര്യം ഉള്ളത് നീരീക്ഷണ കാലായളവില്‍ താമസിക്കാന്‍ അനുയോജ്യമാണ്.

ഡോ. അസ്ഗര്‍ പഞ്ചായത്തില്‍ നേരിട്ട് വന്ന് പ്രസിഡണ്ട് വി.പി. ജയന് സമ്മതപത്രം നല്‍കി. പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, പാലക്കൂല്‍ സുബൈര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കെട്ടിടങ്ങള്‍ വിട്ടുതരാന്‍ പലരും തയ്യാറാണെങ്കിലും മതിയായ ബാത്ത്‌റും സൗകര്യവും ശുചിത്വവും ഉറപ്പ് വരുത്തി മാത്രമേ കെട്ടിടങ്ങള്‍ ഏറ്റെടുക്കുകയുള്ളുവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here