24.8 C
Kerala, India
Sunday, May 19, 2024
Home News Crime മുകളിലിരുന്ന് ശാസ്താവ് എല്ലാം കാണുന്നു .

മുകളിലിരുന്ന് ശാസ്താവ് എല്ലാം കാണുന്നു .

0
292

കഴക്കൂട്ടം : മോഷ്ടാക്കളെ പിടികൂടാനിറങ്ങിയ തന്നെ മോഷണം നടത്തിയാലോ. സി.സി.ടി.വി ക്യാമറയിൽ നിന്ന് പോലീസുകാരൻ തന്നെ മോഷണം നടത്തുന്ന ദൃശ്യം കണ്ട വീട്ടുകാർ ഞെട്ടി. സംഭവം നടന്നത് ഐ.ടി നഗരമായ കഴക്കൂട്ടത്ത് തന്നെ. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ജീപ്പ് ഓടിച്ചു കൊണ്ട് പോലീസുകാരൻ തന്നെയാണ് ജീപ്പിൽ നിന്ന് ഇറങ്ങിയ ശേഷം പരിസരം വീക്ഷിച്ച് കൊണ്ട് പരിസരത്തെങ്ങും ആരുമില്ലെന്ന് ഉറപ്പിച്ച ശേഷം മോഷണം നടത്തിയത് മോഷണത്തിൻ്റെ ചിത്രം വ്യക്തമായി തന്നെ സി.സി.ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

ഇക്കഴിഞ്ഞ പതിനാറാം തിയതിയാണ് സംഭവം. ശ്രീകാര്യം, ചെമ്പഴന്തിക്ക് സമീപം ആവുക്കുളം ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് മോഷണം നടത്തിയത്. പുലർച്ചെ നാലരയോടെ ജീപ്പിലെത്തിയ നിയമ പാലകൻ തന്നെയാണ് മോഷണം നടത്തിയത്. ഈ സമയത്ത് ഐ.ടി നഗരത്തെ വിറപ്പിക്കുന്നു എന്ന് സ്വയം അഭിനയിച്ച് നടക്കുന്ന വനിതാ എസ്.ഐ തൊട്ടടുത്ത് ജീപ്പിൽ ഇരിക്കുമ്പോഴാണ് മോഷണം. ജീപ്പ് നിർത്തി ഇറങ്ങിയ പോലീസുകാരൻ പരിസരം നന്നായി നിരീക്ഷിച്ച്‌ കൊണ്ടും സമീപത്ത് ആരും തന്നെയില്ലാ എന്ന് ഉറപ്പു വരുത്തിയ ശേഷം വീടിൻ്റെ മതിലിൽ ഇരുന്ന അലങ്കാരച്ചെടി, ചട്ടിയോടു കൂടി പൊക്കി ജീപ്പിൽ കയറ്റിയ ശേഷം ജീപ്പ് ഓടിച്ചു പോവുന്ന ദൃശ്യമാണ് ക്ഷേത്രത്തിലെ സി.സി ക്യാമറയിൽ പതിഞ്ഞത്.

സംഭവ ദിവസം രാവിലെ തന്നെ തങ്ങളുടെ ചെടിച്ചട്ടി മോഷണം പോയ കാര്യം വീട്ടുകാർ അറിഞ്ഞിരുന്നു. എന്നാൽ എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുമ്പോഴാണ് ക്ഷേത്രത്തിലെ സി.സി.ടി.വി ക്യാമറയുടെ കാര്യം ഓർമ്മ വന്നത്. തുടർന്ന് വീട്ടുകാർ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ സഹായത്തോടെ സി.സി.ടി.വി പരിശോധിക്കുമ്പോഴാണ് കാഴ്ച കണ്ട് ഞെട്ടിയത്. വനിത എസ്.ഐ യുടെ സാന്നിധ്യത്തിൽ പോലീസുകാരൻ മോഷ്ടിക്കുന്ന ചിത്രം കണ്ടാണ് എല്ലാവരും ഞെട്ടിയത്.

മോഷണം നടത്തിയത് പോലീസ് ആയതു കൊണ്ടും മോഷണം പോയത് വെറും ചെടി ആയത് കൊണ്ടും ഉടമ പരാതിയുമായി മുന്നോട്ടു പോകാൻ തയ്യാറായില്ല. കൂടാതെ സി.സി റ്റി.വി ക്യാമറയിൽ കണ്ട ദൃശ്യവും ഉടമ പുറത്ത് വിടാൻ താല്പര്യം കാണിച്ചില്ല. എന്നാൽ സംഭവം രഹസ്യമായ പരസ്യമായതോടെ രഹസ്യാന്വേഷണ വിഭാഗം പോലീസിൻ്റെ ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയത് ആയി ആണ് അറിയുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here