ഒരു ദേ​​​വ​​​ദൂ​​​തി​​​ക​​​യെ​​​പ്പോ​​​ലെ​ ​നീന  എന്‍റെ  ജീവിതത്തിലേയ്ക്ക് കടന്നുവന്നു:  കൃഷ്ണശങ്കര്‍

0
400

ഒരു ദേ​​​വ​​​ദൂ​​​തി​​​ക​​​യെ​​​പ്പോ​​​ലെ​ ​നീന  എന്‍റെ  ജീവിതത്തിലേയ്ക്ക് കടന്നുവന്നു:  കൃഷ്ണശങ്കര്‍

നേരം  ,  പ്രേമം  എന്നീ  ചിത്രങ്ങളിലൂടെ  മലയാളികളുടെ  പ്രീയ  താരമായി  മാറിയ  നടനാണ്  കൃഷ്ണശങ്കര്‍. സിനിമയില്‍  വരുന്നതിന്  മുന്‍പ്  എട്ടോളം  ചിത്രങ്ങളില്‍    കാമറ  അസിസ്റ്റന്‍റ്  ആയ  പരിചയവും  കൃഷ്ണ ശങ്കറിനുണ്ട്. മരുഭൂമിയിലെ  ആന,  വള്ളീം  തെറ്റി  പുളിയും  തെറ്റി, ലോ പോയിന്‍റ്, തൊബാമ, അള്ളു  രാമേന്ദ്രന്‍    എന്നിവയായിരുന്നു   കൃഷ്ണശങ്കറിന്‍റെ  പ്രധാന ചിത്രങ്ങള്‍.  ഇപ്പോഴിതാ സ്കൂൾ കാലത്തെ   തന്‍റെ  പ്രണയ  രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്  താരം.

“അ​​​തൊ​​​രു​ ​വ​​​ലി​യ​ ​ക​​​ഥ​​​യാ​​​ണ്.​​​നി​​​ര​​​വ​​​ധി​ ​ട്വി​​​സ്റ്റും​ ​ടേ​​​ണു​​​മു​​​ണ്ട്. ​ഒ​​​മ്പ​​​താം​ ​ക്ലാ​​​സി​ൽ​ ​പ​​​ഠി​​​ക്കു​​​മ്പോ​ൾ​ ​എ​​​നി​​​ക്കൊ​​​രു​ ​പെ​ൺ​​​കു​​​ട്ടി​​​യോ​​​ട് ​പ്ര​​​ണ​​​യം​ ​തോ​​​ന്നി.​ഞാ​​​നെ​​​ന്റെ​ ​പ്ര​​​ണ​​​യം​ ​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടും​ ​അ​​​വ​ൾ​ ​അ​​​ടു​​​ക്കു​​​ന്നി​​​ല്ല.അറിയാവുന്ന  നബറുകള്‍  എല്ലാം   പ്രയോഗിച്ചു.  പക്ഷേ അവൾ കനിഞ്ഞില്ല. അങ്ങനെ ഇരിക്കുമ്പോൾ ആണ് ദേവദൂതികയെ പോലെ മറ്റൊരു പെൺകുട്ടി വരുന്നത്. ജൂനിയർ ആണ്. പേര് നീന. അളിയാ ആ കുട്ടി കൊള്ളാം… നീ ഒന്ന് ശ്രമിച്ചു നോക്കൂ എന്ന് കൂട്ടുകാർ പ്രോത്സാഹിപ്പിച്ചു. ഞാൻ പിറ്റേ ദിവസം ആ കുട്ടിയെ കണ്ടു ചില റാഗിംഗ് നമ്പരുകളൊക്കെ  ഇറക്കി. സ്ഥിരം കോമഡികളും പറഞ്ഞു. സംഭവം ഏറ്റു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ നീനയ്ക്ക്  ചേട്ടനെ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരി എന്നോട് പറഞ്ഞു. അടുത്ത ദിവസം മറ്റൊരു ട്വിസ്റ്റ് ഉണ്ടായി. എന്നെ ഗൗനിക്കാതെ നടന്ന പെൺകുട്ടിക്കും എന്നോട് ഇഷ്ടം. സന്തോഷം വരുമ്പോൾ കൂട്ടത്തോടെ എന്നാണല്ലോ. എന്നാൽ ആദ്യം ഇഷ്ടം പറഞ്ഞ പെൺകുട്ടിയെ തന്നെ പ്രണയിക്കാൻ ഞാൻ തീരുമാനിച്ചു. നീനയുമായുള്ള പ്രണയം പത്താംക്ലാസ് കഴിയുന്നതുവരെ പൊടിപൊടിച്ചു. പ്ലസ്ടുവിന് ഞാൻ മറ്റൊരു സ്കൂളിലേക്ക് മാറി. അവിടെയും അല്ലറചില്ലറ പ്രണയങ്ങൾ ഉണ്ടായിരുന്നു. ഷറഫുദ്ദീൻ ഒക്കെ എന്നെ ബോയിങ് ബോയിങ് എന്നാണ് വിളിച്ചിരുന്നത്. പ്ലസ് ടു കഴിഞ്ഞതിനു ശേഷവും നീനയുടെ വിളി തുടർന്നു. ഡിഗ്രി അവസാന വർഷം ആയപ്പോൾ എന്തോ കാര്യത്തിന് ഞങ്ങൾ ഉടക്കി. ഇനി മേലാൽ എന്നെ വിളിക്കരുത് എന്ന് അവൾ പറഞ്ഞു. ആലുവയിൽ വേറെ പെൺകുട്ടികൾ ഒന്നും ഇല്ലാത്ത സമയത്ത് മാത്രമേ നിന്നെ വിളിക്കുകയുള്ളൂ  എന്ന് ഞാനും പറഞ്ഞു. ഡിഗ്രി കഴിഞ്ഞു എന്ത് ചെയ്യണം എന്നറിയാതെ കുറെ മാസങ്ങൾ കടന്നുപോയി. കൂടെയുള്ളവരെല്ലാം പല ജോലികൾക്കായി മറ്റ് സ്ഥലങ്ങളിലേക്ക് പോയി. ദുബായിൽ ജോലി ശരിയാക്കി അച്ഛൻ എന്നെ വിളിച്ചു. എനിക്ക് താൽപര്യമില്ലായിരുന്നു. എന്തു ചെയ്യണമെന്നറിയാതെ നിന്ന ഒരു ദിവസം ഞാൻ നീനയെ  വിളിക്കാൻ തീരുമാനിച്ചു.അവളോട്‌ സംസാരിച്ചാൽ  ആശ്വാസമാകുമെന്ന് തോന്നി. പെട്ടെന്ന് എന്തോ അദ്‌ഭുതം പോലെ നീന എന്നെ വിളിക്കുന്നു.  ഞാൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞു. ആലുവയിലെ എല്ലാ പെൺകുട്ടികളും പോയോ എന്നായിരുന്നു അവളുടെ ചോദ്യം. അന്നുമുതൽ നീന എന്റെ കൂടെയുണ്ട്. നീനെ യെയാണ് ഞാൻ വിവാഹം കഴിച്ചത്. സുഖദുഃഖങ്ങൾ പങ്കിട്ട് സന്തോഷത്തോടെ ജീവിക്കുന്നു” ഒരു പ്രമുഖ പത്രത്തിന് നൽകിയ ആഭിമുഖത്തിൽ ആണ് കൃഷ്ണ ശങ്കർ ഇത് പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here