സമൂഹം എന്തു പറയും എന്ന് കരുതി ഒരു മകളോടും സഹനത്തിന്റെ പ്രതീകമാകാൻ പറയരുത്.

0
384

                    കൊല്ലത്ത് ഭർത്താവിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച 24 കാരിയായ വിസ്മയയുടെ ശരീരത്തിൽ ക്രൂരമായി മർദ്ദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നു വിസ്മയയെ ഭർത്താവ് കിരൺ കുമാർ എസ് നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും സംഭവം കൊലപാതകമെന്നും ബന്ധുക്കൾ ആരോപിച്ചു.

              സ്ത്രീധനപീഡനമണെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നതോടെ ഭർത്താവ് കിരണിന് നേരെയും സ്ത്രീധനമെന്ന വിപത്തിനെതിരെ സോഷ്യൽമീഡിയകളിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നുവരുന്നത് .

“സ്ത്രീധനത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വിവാഹത്തിന് മാത്രമേ താന്‍ തയ്യാറാകൂ എന്ന് ഓരോ പെണ്‍കുട്ടിയും, അത് നടപ്പിൽ വരുത്താൻ രക്ഷകർത്താക്കളും ആത്യന്തികമായി ശ്രമിക്കാത്തിടത്തോളം കാലം സ്ത്രീധനമെന്ന നൂറ്റാണ്ടുകളുടെ മുഷിഞ്ഞ മണമുള്ള വിഴുപ്പില്‍നിന്ന് മോചനം സാധ്യമല്ല.
സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരേ മാതാപിതാക്കൾ … സഹോദരന്മാർ ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ ഉത്രമാരും വിസ്മയമാരും ബലിയാടാകേണ്ടി വരും”

എന്നും സമൂഹം എന്തു പറയും എന്നു കരുതി ഒരു മകളോടും സഹനത്തിന്റെ പ്രതീകമാകാൻ പറയരുതെന്നും പ്രമുഖ എഴുത്തുകാരിയും നഴ്സുമായ സന്ധ്യാ ജലേഷ് ഫേസ്ബുക്കിൽ കുറിച്ചു.

സന്ധ്യ ജലേഷിന്റെ ഫേസ്ബുക്ക് കുറുപ്പിൻറെ പൂർണ്ണരൂപം:

  സ്ത്രീകളാണെങ്കിലും നമുക്കൊരു വിലയുണ്ട്. മഹത്വമുണ്ട്. എപ്പോഴാണോ നമ്മൾ അവഗണിക്കപ്പെടുമെന്ന് തോന്നുന്നത് …. ആ നിമിഷം തന്നെ അവരെ ഒഴിവാക്കാനുളള മനോധൈര്യമാണ് പെൺകുട്ടികൾ ആർജ്ജിക്കേണ്ടത്. ഇങ്ങനെ നമ്മളെ വേണ്ടാത്തവരുടെ പുറകെ അലയുന്നതിനു പകരം ജോലി ചെയ്ത് സ്വയം പ്രാപ്തയാകാൻ സ്ത്രീകൾ തയ്യാറായാൽ സ്ത്രീധനമോഹികളെ സമൂഹത്തിൽ നിന്നും ആട്ടിയോടിക്കാൻ ഒരു പരിധി വരെ കഴിയും. മനുഷ്യന്റെ പണത്തിനോടുള്ള ആർത്തി തീർക്കാൻ ആർക്കാണ് കഴിയുക ? സ്ത്രീധനമെന്ന വിപത്തിന് ഇനി എന്നാണ് ഒരറുതി വരുക ? എത്രയെത്ര വിസ്മയമാർ തൂങ്ങിയാടിയാലാണ് ഇതിന് ഒരന്ത്യമുണ്ടാകുന്നത്? സമൂഹം എന്തു പറയും എന്ന് കരുതി ഒരു മകളോടും സഹനത്തിന്റെ പ്രതീകമാകാൻ പറയരുത്. സ്ത്രീധനത്തെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വിവാഹത്തിന് മാത്രമേ താന്‍ തയ്യാറാകൂ എന്ന് ഓരോ പെണ്‍കുട്ടിയും, അത് നടപ്പിൽ വരുത്താൻ രക്ഷകർത്താക്കളും ആത്യന്തികമായി ശ്രമിക്കാത്തിടത്തോളം കാലം സ്ത്രീധനമെന്ന നൂറ്റാണ്ടുകളുടെ മുഷിഞ്ഞ മണമുള്ള വിഴുപ്പില്‍നിന്ന് മോചനം സാധ്യമല്ല. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരേ മാതാപിതാക്കൾ … സഹോദരന്മാർ ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ ഉത്രമാരും വിസ്മയമാരും ബലിയാടാകേണ്ടി വരും. സ്ത്രീധനം നിരോധിക്കാൻ …. സ്ത്രീധനം ആവശ്യപ്പെടുന്നവരെ ശിക്ഷിക്കാൻ കഴിയുന്ന തലമുറ ഇവിടെ ഉണ്ടാകട്ടെ ! സന്ധ്യ ജലേഷ്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള വിവാഹത്തിന് മാത്രമേ താന്‍ തയ്യാറാകൂ എന്ന് ഓരോ പെണ്‍കുട്ടിയും, അത് നടപ്പിൽ വരുത്താൻ രക്ഷകർത്താക്കളും ആത്യന്തികമായി ശ്രമിക്കാത്തിടത്തോളം കാലം സ്ത്രീധനമെന്ന നൂറ്റാണ്ടുകളുടെ മുഷിഞ്ഞ മണമുള്ള വിഴുപ്പില്‍നിന്ന് മോചനം സാധ്യമല്ല. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരേ മാതാപിതാക്കൾ … സഹോദരന്മാർ ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ ഉത്രമാരും വിസ്മയമാരും ബലിയാടാകേണ്ടി വരും. സ്ത്രീധനം നിരോധിക്കാൻ …. സ്ത്രീധനം ആവശ്യപ്പെടുന്നവരെ ശിക്ഷിക്കാൻ കഴിയുന്ന തലമുറ ഇവിടെ ഉണ്ടാകട്ടെ ! സന്ധ്യ ജലേഷ്‍ണമായും മാറ്റിനിര്ത്തിക്കൊണ്ടുള്ള വിവാഹത്തിന് മാത്രമേ താന് തയ്യാറാകൂ എന്ന് ഓരോ പെണ്കുട്ടിയും, അത് നടപ്പിൽ വരുത്താൻ രക്ഷകർത്താക്കളും ആത്യന്തികമായി ശ്രമിക്കാത്തിടത്തോളം കാലം സ്ത്രീധനമെന്ന നൂറ്റാണ്ടുകളുടെ മുഷിഞ്ഞ മണമുള്ള വിഴുപ്പില്നിന്ന് മോചനം സാധ്യമല്ല. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെതിരേ മാതാപിതാക്കൾ … സഹോദരന്മാർ ഇനിയെങ്കിലും ഉണർന്നില്ലെങ്കിൽ ഉത്രമാരും വിസ്മയമാരും ബലിയാടാകേണ്ടി വരും. സ്ത്രീധനം നിരോധിക്കാൻ …. സ്ത്രീധനം ആവശ്യപ്പെടുന്നവരെ ശിക്ഷിക്കാൻ കഴിയുന്ന തലമുറ ഇവിടെ ഉണ്ടാകട്ടെ !     സന്ധ്യ ജലേഷ്

LEAVE A REPLY

Please enter your comment!
Please enter your name here