ലീഡ് സ്പീക്കര്‍ 2021; ഹിബ ജേതാവായി

0
221

 

തിരുവനന്തപുരം: ലീഡ് ഐ എ എസ് അക്കാഡമിയും യങ്ങ് സ്പീക്കേഴ്സ് ഫോറവും സംയുക്തമായി ആയി സംഘടിപ്പിച്ച ‘ലീഡ്സ്പീക്കർ 2021’ എന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പ്രഭാഷണമത്സരത്തിൽ ഡൽഹി സർവകലാശാലയിലെ രണ്ടാംവർഷ MA ഇംഗ്ലീഷ് വിദ്യാർഥിനിയായ ഹിബ വി ജേതാവായി. പാളയം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാംവർഷ BA ഇംഗ്ലീഷ് വിദ്യാർത്ഥി അർജുൻ എസ് നായർ രണ്ടാം സ്ഥാനം നേടി.

ഏറ്റവുമധികം പ്രേക്ഷകപിന്തുണ ലഭിക്കുന്ന മത്സരാർത്ഥിക്കുള്ള സ്റ്റാർ ഓഫ് ദ ഷോ പുരസ്കാരം മൂന്നാം വർഷ BA ഇംഗ്ലീഷ് വിദ്യാർത്ഥിയായ അഖിൽ ഡി വർഗീസ് (മാവേലിക്കര ബിഷപ്പ് മൂർ കോളേജ് ) കരസ്ഥമാക്കി. ഡോ: അരുൺ കുമാർ (യൂണിവേഴ്സിറ്റി ഓഫ് കേരള കാര്യവട്ടം ക്യാമ്പസ് ), അസി: പ്രൊഫസർ കൈകസി വിഎസ് (യൂണിവേഴ്സിറ്റി കോളേജ്, പാളയം), പ്രജീഷ് എ പി (ഫൗണ്ടർ, നിർഭയ ഡിബേറ്റിംഗ് സൊസൈറ്റി) എന്നിവർ വിധികർത്താക്കളായ മത്സരത്തിൽ ഷാരോൺ ജോസ് , ഗോപിക കൃഷ്ണൻ എന്നിവരായിരുന്നു അവസാനഘട്ടത്തിലെ മറ്റു മത്സരാർത്ഥികൾ. ശരത്ത് എസ്.(അക്കാദമിക് ഡയറക്ടര്‍, ലീഡ് ഐ ഐ എസ് ), ജി എസ് പ്രദീപ് (പ്രഭാഷകൻ), സാദിക് മുഹമ്മദ് എന്നിവർ പങ്കെടുത്തു. സംസ്ഥാനമൊട്ടാകെ മുന്നൂറോളം വിദ്യാർത്ഥികളിൽ നിന്നാരംഭിച്ച മത്സരം മൂന്ന് ഘട്ടങ്ങൾ വിശേഷമാണ് ഗ്രാൻഡ്ഫിനാലെ വരെ എത്തിയത് .

LEAVE A REPLY

Please enter your comment!
Please enter your name here