ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ ഷിബു മോഹൻ (47) അന്തരിച്ചു.

0
139

തിരു.മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയി ലായിരുന്ന ഷിബു കഴിഞ്ഞ 3-ാം തിയതി മറ്റുചിലഅ സുഖങ്ങൾ കാരണം മെഡിക്കൽ കോളേജിൽ മൾട്ടിസ്പെഷ്യാലിറ്റിയിൽ വെൻ്റിെലെറ്റർ സപ്പൊർട്ടിൽ ചികിത്സിച്ച് വരുകയായിരുന്നു. ഇന്നലെ രാത്രി അന്തരിച്ചു. വ്യക്തിപരമായ പ്രയസങ്ങൾക്ക് നടുവിലും മാധ്യമ പ്രവർത്തകൻ എന്ന ഉത്തരവാദിത്വം സ്ക്കൂൾ വിദ്യാർത്ഥിയായ മകൻ്റ സഹായത്തൊടെ നാടിൻ്റെ പ്രശ്നങ്ങൾ പൊതു ജനസമക്ഷം അവതരിപ്പിക്കാൻ പരിശ്രമിച്ച സമർപ്പിതനായ നല്ലൊരു മാധ്യമ പ്രവർത്തകനായിരുന്നു ഷിബു വക്കത്താണ് താമസം എങ്കിലും ചിറയിൻകീഴ് മേഖലയിൽ എല്ലാ വരുടെയും പ്രിയസ്നേഹതനായിരുന്നു, സി.പി.ഐ എം ൻ്റെ സജീവപ്രവർത്തകനും, പോരാളിയുമായിരുന്നു.
എല്ലാ സമയങ്ങളിലും ഷിബുവിനൊപ്പം വിദ്യാർത്ഥിയായ മകനും ഒപ്പം ഉണ്ടാകും.

ഷിബുവിൻ്റെ വേർപാടിൽ കുടുംബത്തൊടൊപ്പം ഒരു നാടും ഒത്തു ചേരുകയാണ്.
പ്രിയഷിബുവിന് തിരനോട്ടം ഓൺലൈൻ ഗ്രൂപ്പിൻറെ ആദരാജ്ഞലികൾ…. .🌹🌹🌹

LEAVE A REPLY

Please enter your comment!
Please enter your name here