പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ സഖാവ് കാട്ടാക്കട ശശി അന്തരിച്ചു.

0
174

പ്രമുഖ ട്രേഡ് യൂണിയൻ നേതാവും സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാനുമായ സഖാവ് കാട്ടാക്കട ശശി അന്തരിച്ചു.

സി ഐ റ്റി യു സംസ്ഥാന വൈസ്:പ്രസിഡൻ്റ്,സി പി ഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് അംഗം, ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ , ഹെഡ് ലോഡ് സംസ്ഥാന ഫെഡറേഷൻ സി ഐ റ്റി യു യൂണിയൻ സംസ്ഥാന സെക്രട്ടറിയുമായ കാട്ടാക്കട ശശി കോവിഡ് ബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.

കേരളത്തിലെ ചുമട്ടുതൊഴിലാളി പ്രസ്ഥാനത്തിന്റെ രൂപീകരണo മുതൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം.അസംഘടിതരായ നിരവധി വിഭാഗം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മാതൃക പ്രവർത്തനങ്ങൾ നടത്തി.

ജില്ലയിലെ നിർമ്മാണം, മോട്ടോർ ,തോട്ടം, മദ്യം തുടങ്ങി നിരവധി തൊഴിലാളി യൂണിയനുകളുടെ രൂപീകരണ നേതാവായിരുന്നു കാട്ടാക്കട ശശി.

കെ.ടി.ഡി.സി എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറിയായും കെ എസ് എഫ് ഇ ഏജന്റ്സ് അസോസിയേഷൻ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ച അദ്ദേഹം ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെയും സംസ്ഥാന ഫെഡറേഷന്റെയും ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു.സി പി ഐ എം കാട്ടാക്കട ഏര്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഹെഡ്ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും.സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു വരികയായിരുന്നു.അടിയന്തിരാവസ്ഥ കാലത്തടക്കം നിരവധി മാസങ്ങൾ ജയിൽവാസമനുഭവിച്ചു. ജലജ കുമാരിയാണ് ഭാര്യ.ജെ.എസ്. കിരൺ മകനാണ്.

രാവിലെ 9 ന് സി.പി.ഐ (എം) ജില്ലാ കമ്മറ്റി ഓഫീസിലും തുടർന്ന് കാട്ടാക്കട ഏര്യാകമ്മറ്റി ഓഫീസിലും പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് കാട്ടാക്കടയ്ക്കു സമീപം പൂവച്ചലിലെ വീട്ടുവളപ്പിൽ ഉച്ചക്ക് 2 മണിക്ക് ശവസംസ്ക്കാരം.

LEAVE A REPLY

Please enter your comment!
Please enter your name here