കൊളത്തൂർ അദ്വൈതാശ്രമം കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക : ബാലസംഘം

0
211

 

കൊളത്തൂർ അദ്വൈത ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരം സ്കൂളിൽ നടക്കുന്ന കളരിയുടെ മറവിൽ 12 വയസ്സുകാരിയായ ബാലികയെ 2019 ൽ സ്കൂളിൽ വെച്ച് കളരി ഗുരുക്കൾ നിരവധി തവണ പീഡിപ്പിച്ച സംഭവം ഞെട്ടിക്കുന്നതാണ്. ആത്മീയതയുടെ മറവിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഗൗരവത്തോടെ കാണണം. കുട്ടികളെ പോലും ലൈംഗികമായി ചൂഷണം ചെയ്യുന്ന ഇത്തരം നീചസംഘങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. കളരി ഗുരുക്കൾ ആയിരുന്ന പേരാമ്പ്ര സ്വദേശിയായ മേഞ്ഞാണ്യം ദേശത്ത് ചാമുണ്ഡി തറേമ്മൽ മജീന്ദ്രൻ എന്ന ആളെ പോക്സോ ആക്ട് പ്രകാരം 643/21 പ്രകാരം കാക്കൂർ പോലീസ് അറസ്റ്റ് ചെയ്ത് കോഴിക്കോട് ജയിലിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി സമൂഹത്തിന്റെ നിരന്തരമായ കരുതലും ജാഗ്രതയും ഉയർന്നുവരേണ്ടതുണ്ട്. ആത്മീയത മറയാക്കി നടത്തുന്ന ഇത്തരം സംഘങ്ങൾക്കും അവരുയർത്തുന്ന സാമൂഹ്യ വിപത്തുകൾക്കും നേരെ ശക്തമായ പ്രതിഷേധവും സമൂഹത്തിന്റെയാകെ ജാഗ്രതയും ഉയർന്നു വരണം. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ പ്രതിഷേധ പരിപാടികൾക്ക് ബാലസംഘം നേതൃത്വം നൽകുമെന്നും ബാലസംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി എം.എം.അഖിൽ നാസിം, പ്രസിഡന്റ്‌ അഞ്ജു ശ്രീധർ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here